വെണ്ടയ്ക്ക ഉപ്പേരി
ആവശ്യമുള്ള സാധനങ്ങൾ
വെണ്ടയ്ക്ക : 6 എണ്ണം
വലിയ ഉള്ളി : 1
മുളകുപൊടി : 1 ടീസ്പൂണ്‍
മഞ്ഞപ്പൊടി : 1/4 ടീസ്പൂണ്‍
ഉപ്പു് ആവശ്യത്തിന്
എണ്ണ :2 ടേബിൾസ്പൂണ്‍
െെതര് : 1 ടീസ്പൂണ്‍
ചെയ്യുന്ന വിധം
വെണ്ടയ്ക്ക ചെറുതായി അരിഞ്ഞു വെക്കുക. ഉള്ളിയും ചെറുതായി അരിഞ്ഞു വെക്കുക.
ഒരു ചീനച്ചട്ടി ചൂടാക്കി എണ്ണയൊഴിച്ച് വെണ്ടയ്ക്ക വതക്കുക. നിറം മാറിതുടങ്ങുമ്പോൾ ഉള്ളി അരിഞ്ഞതും ഉപ്പും മഞ്ഞപ്പൊടിയും മുളകുപൊടിയും െെതരും ചേർത്തി നന്നായി ഇളക്കുക. ചെറിയ തീയിൽ ഇടക്കിളക്കി ബ്രൌണ്‍ നിറം വരുമ്പോൾ വാങ്ങിവെക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ