ആവശ്യമുള്ള സാധനങ്ങൾ :
- കസൂരി മേത്തി : ഒരല്പം
- എണ്ണ : 2 ടേബിൾസ്പൂൺ
- മല്ലിയില അരിഞ്ഞത് : ഒരു സ്പൂൺ
ചെയ്യുന്ന വിധം :
- വെള്ളക്കടല തലേ ദിവസം രാത്രി വെള്ളത്തിൽ ഇട്ടു കുതിർത്ത ശേഷം വേവിച്ചു വെക്കുക. പാതി വെന്ത ശേഷം ഉപ്പ് ചേർത്തി വീണ്ടും മൃദുവായി വേവിച്ചു വെക്കുക.
- ഉരുളക്കിഴങ്ങു് വേവിച്ചു വെക്കുക.
- ഉള്ളി ചെറുതായി അരിഞ്ഞു വെക്കുക.
- ഇഞ്ചിയും വെളുത്തുള്ളിയും കൂടി ചതച്ചു വെക്കുക.
- ഒരു പാനിൽ എണ്ണ ചൂടാക്കി ഇഞ്ചിവെളുത്തുള്ളി ചതച്ചതു ചേർത്തി ഒന്നു വഴറ്റി ഇതിൽ ഉള്ളി അരിഞ്ഞതു ചേർത്തി വഴറ്റിയ ശേഷം തീ കുറച്ചു മുളകുപൊടിയും മല്ലിപൊടിയും മഞ്ഞപ്പൊടിയും ചേർത്തിളക്കി പച്ചമണം മാറുമ്പോൾ തക്കാളി അരിഞ്ഞത് ചേർത്തി വഴറ്റുക. ഇതിൽ വേവിച്ചു വെച്ച കടലയും വേവിച്ച ഉരുളക്കിഴങ്ങു പുഴുങ്ങിയത് ഒന്നു ചെറുതായി ഉടച്ചു അതും ചേർത്തി ആവശ്യത്തിന് ഉപ്പും ഇട്ടു നന്നായി ഇളക്കുക. കറിക്കാവശ്യമുള്ളതനുസരിച്ചു അല്പം വെള്ളം ചേർത്തുകൊടുക്കാം. അൽപ നേരം കൂടി അടുപ്പിൽ വെച്ച് എല്ലാം ചേർന്ന പരുവത്തിൽ ഇറക്കി വെക്കുക. ഇറക്കും മുൻപ് അല്പം കസൂരി മേത്തി കൈകൊണ്ടു പൊടിച്ചു ചേർക്കുക.
- വിളമ്പുന്ന പാത്രത്തിലേക്കു മാറ്റുക. മേലെ ചെറുതായി മല്ലിയില അരിഞ്ഞു തൂവുക.
ചപ്പാത്തിക്കു പറ്റിയ ഒരു കറിയാണിത് .!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ