2014, മാർച്ച് 28, വെള്ളിയാഴ്‌ച

Meen ilayil pothinjathu

മീൻ ഇലയിൽ പൊതിഞ്ഞത് :




ആവശ്യമുള്ള സാധനങ്ങൾ
ദശക്കട്ടിയുള്ള മീൻ
(നെയ്മീൻ അല്ലെങ്കിൽ  അയ് ക്കൂറ)  : 4 കഷ്ണം
തേങ്ങ                                           : 1 മൂടി
പച്ചമുളക്                                       : 4എണ്ണം
വെളുത്തുള്ളി                                   : 3 അല്ലി
മല്ലിയില                                        : 1/2 കെട്ട്
മഞ്ഞപ്പൊടി                                   : 1/4 ടീസ്പൂണ്‍
നാരങ്ങനീര്                                   : 1 ടേബിൾസ്പൂണ്‍
ഉപ്പു് ആവശ്യത്തിന്
ഇല കഷ്ണങ്ങൾ                                : 4 എണ്ണം

ചെയ്യുന്ന വിധം 

മീൻ ഒരിഞ്ചു കട്ടിയിൽ മുറിച്ച് നന്നായി കഴുകി ഉപ്പും മഞ്ഞപ്പൊടിയും നാരങ്ങനീരും പുരട്ടി 20 മിനിട്ടു വെക്കുക.
മല്ലിയിലയും, വെളുത്തുള്ളിയും,പച്ചമുളകും,തേങ്ങയും, ഉപ്പും ചേർത്തി അരച്ചുവെക്കുക.
ഒരു തവ ചൂടാക്കി ഒരു ടീസ്പൂണ്‍ എണ്ണയൊഴിച്ചു മീൻ കഷ്ണങ്ങൾ വെച്ച്  ഒന്നു തിരിച്ചും മറിച്ചും ഇട്ടു ചെറുതായി വറക്കുക. പകുതി വെന്താൽ മതി അധികം വറക്കരുത്.
ഒരു ഇല കഷ്ണമെടുത്തു അതിൽ ഒരു ടേബിൾ സ്പൂണ്‍ അരച്ചതു വെച്ച് ചെറുതായി ഒന്ന് പരത്തി അതിനു മേലെ ഒരു കഷ്ണം മീൻ വെച്ച് മേലെ വീണ്ടും അരച്ചതു വെച്ച് അല്പം നാരങ്ങനീരും തളിച്ച് ഇല നാലായി മടക്കി പൊതിഞ്ഞു വെക്കുക.





ഇതുപോലെ ഓരോ മീനും ഇലയിൽ പൊതിഞ്ഞു വെക്കുക.
ഒരു ദോശക്കല്ലു ചൂടാക്കി അല്പം എണ്ണയൊഴിച്ച് ഈ പൊതികൾ വെച്ച് തിരിച്ചും മറിച്ചും ബ്രൌണ്‍ നിറം വരുന്നത് വരെ വറക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ