ആവശ്യമുള്ള സാധനങ്ങൾ :
പാലക് ചീര : 10 ഇലകൾ
വേവിച്ച പച്ചക്കടല : 1/4 കപ്പ്
ഉള്ളി അരിഞ്ഞത് : 1/4 കപ്പ്
വെളുത്തുള്ളി : 2 അല്ലി നീളത്തിൽ അരിഞ്ഞത്
തക്കാളി : ഒരെണ്ണം ചെറുത്
കുഴമ്പു ചില്ലി പൌഡർ : 1 ടീസ്പൂൺ
എണ്ണ : ഒരു ടേബിൾസ്പൂൺ
ജീരകം : ഒരു നുള്ള്
ഉപ്പ് ആവശ്യത്തിന്
ചെയ്യുന്ന വിധം :
ചീര കഴുകി അരിഞ്ഞു വെക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി ജീരകം ഇട്ടു പൊട്ടുമ്പോൾ ഉള്ളി അരിഞ്ഞതിട്ടു വഴറ്റുക. വെളുത്തുള്ളി അരിഞ്ഞതും ചേർത്തി വഴറ്റി കുഴമ്പു ചില്ലി പൌഡർ ചേർക്കുക. ഇതിൽ അരിഞ്ഞ തക്കാളിയും ചേർത്തിയ ശേഷം വേവിച്ച കടലയും ചീര അരിഞ്ഞതും അല്പം വെള്ളവും ഉപ്പും ചേർത്തി 3 മിനിട്ടു വേവിക്കുക. വെള്ളം വറ്റുമ്പോൾ അടുപ്പിൽ നിന്നും എടുത്തു വിളമ്പുന്ന പാത്രത്തിലേക്കു മാറ്റുക. ചോറിന്റെ കൂടെ കഴിക്കാൻ നന്നായിരിക്കും.
Note: കുഴമ്പു ചില്ലി പൌഡർ മാർകെറ്റിൽ നിന്നും വാങ്ങാൻ കിട്ടും. ഞാൻ ആച്ചി ബ്രാൻഡ് പൌഡർ ആണ് ഉപയോഗിച്ചരിക്കുന്നത് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ