ആവശ്യമുള്ള സാധനങ്ങൾ :
കോവക്ക : 10 എണ്ണം
കടലപരുപ്പ് : 1 ടീസ്പൂൺ
ഉഴുന്നുപരുപ്പ് : 1 ടീസ്പൂൺ
ജീരകം : 1/4 ടീസ്പൂൺ
ചുവന്ന മുളക് : 4 എണ്ണം
ചെറിയ ഉള്ളി : 5 എണ്ണം
ഉപ്പ് ആവശ്യത്തിന്
എണ്ണ : 3 ടീസ്പൂൺ
ചെയ്യുന്ന വിധം:
കോവക്ക കഴുകി നാലായി കീറി വെക്കണം. ഒരറ്റം വേർപെടുത്താതെ വേണം കീറി വെക്കാൻ.
ഒരു ടീസ്പൂൺ എണ്ണ ചൂടാക്കി മുളകും കടലപരുപ്പും ഉഴുന്നുപരുപ്പും ജീരകവും ഉലുവയും വറുത്തു വെക്കുക. ഇതിൽ ചെറിയ ഉള്ളിയും ഉപ്പും ചേർത്തി അരച്ച് വെക്കുക.
കീറി വെച്ച കോവക്കയുടെ ഉള്ളിൽ ഈ അരച്ചുവെച്ച പേസ്റ്റ് നിറക്കുക.
ഒരു ഫ്രൈപാനിൽ ബാക്കി എണ്ണ ചൂടാക്കി മസാല നിറച്ച കോവക്കകൾ നിരത്തിവെക്കുക.
അല്പം വെള്ളം തളിച്ചു കൊടുത്തു പാൻ മൂടിവെച്ചു കോവക്ക വേവുന്നതു വരെ വെക്കുക. വെന്താൽ മൂടി തുറന്നു വെള്ളം വറ്റിച്ചു ബ്രൗൺ നിറം വരുന്നതു വരെ തിരിച്ചും മറിച്ചും ഇട്ടു ഫ്രൈ ചെയ്യുക. ചോറിന്റെ കൂടെ കഴിക്കാൻ നന്നായിരിക്കും!