2018, ഓഗസ്റ്റ് 8, ബുധനാഴ്‌ച

Kichadi

കിച്ചടി




ആവശ്യമുള്ള സാധനങ്ങൾ :


റവ                            : 1/2 കപ്പ് 
സേമിയ                    : 1/2 കപ്പ് 
വലിയ ഉള്ളി             : ഒരെണ്ണം 
തക്കാളി                    : ഒരു ചെറുത് 
കാരറ്റ്                       : ഒരു പകുതി
ബീൻസ്                   : 4 എണ്ണം  
പച്ച പട്ടാണി             : 6 എണ്ണം 
മഞ്ഞപ്പൊടി              : 1/8 ടീസ്പൂൺ 
ഉപ്പ് ആവശ്യത്തിന്
പച്ചമുളക്                  : 2 എണ്ണം 
ഇഞ്ചി                       : ഒരിഞ്ചു നീളത്തിൽ 
കടുക്                        : 1 ടീസ്പൂൺ 
ഉഴുന്ന്                       : 1 ടീസ്പൂൺ 
ചുവന്ന മുളക്             : 1 രണ്ടായി പൊട്ടിച്ചത്
എണ്ണ                       : 2 ടേബിൾസ്പൂൺ
കറിവേപ്പില    ഒരു തണ്ട് 
മല്ലിയില അരിഞ്ഞത്  : ഒരു ടേബിൾസ്പൂൺ 
വെളിച്ചെണ്ണ               : 2 ടീസ്പൂൺ


ചെയ്യുന്ന വിധം :

റവ ഒരു ഫ്രൈ പാനിലിട്ടു വറുത്തു വെക്കുക.    സേമിയയും ഇളം ബ്രൗൺ നിറത്തിൽ വറുത്തു വെക്കുക.
ഉള്ളിയും പച്ചമുളകും ഇഞ്ചിയും ചെറുതായി അരിഞ്ഞു വെക്കുക.
കാരറ്റും ബീൻസും ചെറുതായി  അരിഞ്ഞു  വെക്കുക. പട്ടാണി തോലു കളഞ്ഞു മണി എടുത്തു വെക്കുക.
 ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ചു ചൂടാകുമ്പോൾ കടുകിട്ടു പൊട്ടിക്കുക. അതിൽ ഉഴുന്നും ഇട്ടു മുളകു പൊടിച്ചതും ഇട്ടു ഒരു മിനിറ്റിനു ശേഷം കറിവേപ്പിലയും ഇഞ്ചിയും പച്ചമുളകും അരിഞ്ഞതും ഉള്ളി അരിഞ്ഞതും ചേർത്തി വഴറ്റുക. ഇതിൽ  ചെറുതായി അരിഞ്ഞ കാരറ്റും ബീൻസും ചേർത്തി പട്ടാണിയും ചേർത്തി ഇളക്കി ഉപ്പും മഞ്ഞപ്പൊടിയും ചേർത്തി  ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിക്കാൻ  വെക്കുക. 




അഞ്ചു മിനിട്ടു കഴിഞ്ഞ ശേഷം സേമിയ ചേർത്തുക. സേമിയ മൃദുവാകുമ്പോൾ വറുത്തു വെച്ച റവയും ചേർത്തി ഇളക്കി വെള്ളം വറ്റുമ്പോൾ മേലെ മല്ലിയില അരിഞ്ഞതും  അല്പം വെളിച്ചണ്ണയും തൂവി അടുപ്പിൽ നിന്നും വാങ്ങി വെക്കുക.  ചൂടോടെ തേങ്ങാ ചട്ണിയും കൂട്ടി കഴിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ