ആവശ്യമുള്ള സാധനങ്ങൾ :
പനീർ കഷ്ണങ്ങൾ : 10 എണ്ണം
ബാസ്മതി അരി : 1 കപ്പ്
വലിയ ഉള്ളി : രണ്ടെണ്ണം
തൈര് : 1/2 കപ്പ്
മഞ്ഞപ്പൊടി : 1/4 ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് : 1 ടീസ്പൂൺ
ബിരിയാണി മസാല : 2 ടീസ്പൂൺ
മുളകുപൊടി : 1/2 ടീസ്പൂൺ
എണ്ണ : 2 ടേബിൾസ്പൂൺ
തക്കാളി : ഒരെണ്ണം
പച്ചമുളക് : ഒരെണ്ണം നീളത്തിൽ കീറിയത്
പുതിന/ മല്ലിയില : 1/2 കപ്പ്
നെയ്യ് : 2 -3 ടീസ്പൂൺ
പട്ട : ഒരിഞ്ചു നീളത്തിൽ
ഗ്രാമ്പൂ : 5 എണ്ണം
വഴനയില (bay leaf) : ഒരെണ്ണം
വഴനയില (bay leaf) : ഒരെണ്ണം
ചെയ്യുന്ന വിധം :
ഒരു ടേബിൾസ്പൂൺ തൈരും അര ടീസ്പൂൺ മുളകുപൊടിയും കാൽ ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും അല്പം ഉപ്പും കൂടി പനീറിൽ കലർത്തി 20 മിനിട്ടു വെക്കുക.
ഒരു ടീസ്പൂൺ നെയ്യ് ചൂടാക്കി പകുതി പട്ടയും ഗ്രാമ്പുവും വറുത്തു വെക്കുക. ബാസ്മതി അരി ഒരു 20 മിനിട്ടു വെള്ളത്തിൽ ഇട്ടു വെച്ച ശേഷം എടുത്തു, വറുത്തു വെച്ച പട്ടയും മറ്റും ചേർത്തി വേവിക്കുക. മുക്കാൽ വേവാകുമ്പോൾ വാർത്തു വെക്കുക.
ഫ്രൈ പാനിൽ എണ്ണ ചൂടാക്കി ബാക്കി പട്ടയും ഗ്രാമ്പുവും ചൂടാകുമ്പോൾ പകുതി ഉള്ളി അരിഞ്ഞതിട്ടു വഴറ്റുക. ബാക്കി ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്തി വഴറ്റി പച്ചമുളകും തക്കാളി അരിഞ്ഞതും ചേർത്തി തക്കാളി കുഴയുന്നതു വരെ വഴറ്റുക. പുതിനയില ചേർത്തു നന്നായി ഇളക്കുക.
ഇതിൽ ബാക്കി തൈരും ഉപ്പും ചേർത്തി ഇളക്കി, വറുത്തു വെച്ച പനീർ കഷ്ണങ്ങളും ഇതിൽ ചേർത്തി രണ്ടു മിനിട്ടു ചെറിയ തീയിൽ വെച്ച ശേഷം അടുപ്പിൽ നിന്നും മാറ്റുക.
നെയ്യു ചൂടാക്കി അണ്ടിപരുപ്പും അരിഞ്ഞ ബാക്കി പകുതി ഉള്ളിയും വറുത്തു വെക്കുക.
അടി കട്ടിയുള്ള ഒരു പരന്ന പാത്രത്തിൽ തയാറാക്കി വെച്ച പനീർ കൂട്ട് നിരത്തുക. അതിന്റെ മേലെ വാർത്തു വെച്ച ചോറും നിരത്തുക. അതിന്റെ മേലെ വറുത്തു വെച്ച അണ്ടിപരിപ്പും ഉള്ളിയും തൂവുക. മല്ലിയില അരിഞ്ഞതും മേലെ തൂവണം. ബാക്കി നെയ്യുണ്ടെങ്കിൽ അതും മേലെ തൂവണം.
ഒരു ഫ്രൈപാൻ അടുപ്പിൽ വെച്ചു ചൂടാകുമ്പോൾ ഈ പാത്രത്തോടെ അതിനു മേലെ വെച്ച് ഒരു മൂടി കൊണ്ട് മൂടിവെക്കുക. അഞ്ചു മിനിട്ടു കഴിഞ്ഞാൽ അടുപ്പു കെടുത്തി വെക്കുക.
മൂടി തുറന്ന് ഒരു തവി കൊണ്ട് മെല്ലെ ഇളക്കി ചൂടോടെ വിളമ്പുക!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ