2018, സെപ്റ്റംബർ 21, വെള്ളിയാഴ്‌ച

Fish Mappas






ആവശ്യമുള്ള സാധനങ്ങൾ :


മീൻ കഷ്ണങ്ങൾ                                         : 4 - 5 എണ്ണം 
ചെറിയ ഉള്ളി                                           : 15 എണ്ണം 
തക്കാളി                                                   : ഒരെണ്ണം 
പച്ചമുളക്                                                 : 2 എണ്ണം 
കടുക്                                                      : ഒരു ടീസ്പൂൺ 
ഉലുവ                                                      : 1/2 ടീസ്പൂൺ 
മഞ്ഞപ്പൊടി                                           : 1/4 ടീസ്പൂൺ 
കറിവേപ്പില                                           : ഒരു തണ്ട് 
മുളകുപൊടി                                            : 1/2 ടീസ്പൂൺ
മല്ലിപ്പൊടി                                             : ഒരു ടീസ്പൂൺ 
കുടമ്പുളി                                                 : 2 എണ്ണം 
വെളുത്തുള്ളി അരിഞ്ഞത്                      : ഒരു ടീസ്പൂൺ
ഇഞ്ചി അരിഞ്ഞത്                               : ഒരു ടീസ്പൂൺ 
തേങ്ങാപാൽ                                      : ഒരു കപ്പ് 
വെളിച്ചെണ്ണ                                       : 2 ടീസ്പൂൺ 


ചെയ്യുന്ന വിധം :


ദശക്കട്ടിയുള്ള ഏതു മീൻ വേണമെങ്കിലും ഉപയോഗിച്ച് ഈ കറിയുണ്ടാക്കാം.
ചെറിയ ഉള്ളി നീളത്തിൽ അരിഞ്ഞു വെക്കുക. പച്ചമുളക് നീളത്തിൽ രണ്ടായി കീറി വെക്കുക.
തക്കാളി അരിഞ്ഞുവെക്കുക.  കുടംപുളി വെള്ളത്തിൽ 30  മിനിട്ടു  നേരത്തേക്കു കുതിർത്താനിടുക.
ഒരു മൺചട്ടിയിൽ എണ്ണയൊഴിച്ചു ചൂടാവുമ്പോൾ കടുകും ഉലുവയും ഇടുക.  കുടുക് പൊട്ടുമ്പോൾ അരിഞ്ഞ ഉള്ളിയും പച്ചമുളകും വെളുത്തുള്ളി അരിഞ്ഞതും ഇഞ്ചി അരിഞ്ഞതും കറിവേപ്പിലയും എല്ലാം ഇട്ടു വഴറ്റുക. ഉള്ളി ബ്രൗൺ നിറം വരണമെന്നില്ല. അതിനുമുമ്പേ തന്നെ മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞപ്പൊടിയും ചേർക്കുക.
പച്ചമണം മാറിയ ശേഷം മീൻകഷ്ണങ്ങളും കുതിർത്ത കുടംപുളിയും ഉപ്പും ഇട്ടു അല്പം വെള്ളവും ഒഴിച്ചു പാത്രം മൂടി വെച്ച് അഞ്ചു മിനിട്ടു വേവിക്കുക.
അഞ്ചു മിനിട്ടു കഴിഞ്ഞ ശേഷം മൂടി തുറന്നു തേങ്ങാപാൽ ചേർക്കുക. ചെറുതായി ഒന്ന് ഇളക്കിക്കൊടുക്കണം. ഇളക്കുമ്പോൾ മീൻ ഉടഞ്ഞു പോകാതിരിക്കാൻ  ശ്രദ്ധിക്കണം.
തേങ്ങാപാൽ ചേർത്തിയ ശേഷം തിളക്കുംമുമ്പേ അടുപ്പിൽ നിന്നും മാറ്റുക. തക്കാളി അരിഞ്ഞ ഒരു കഷ്ണവും മല്ലിയിലയും കൊണ്ടലങ്കരിക്കാം. ചോറിനും അപ്പത്തിനും എല്ലാം ചേരുന്ന കറിയാണിത് .


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ