കാരറ്റ് ദോശ
ആവശ്യമുള്ള സാധനങ്ങൾ:
പച്ചരി : 2 കപ്പ്
കാരറ്റ് : 2 എണ്ണം ഇടത്തരം
ഉപ്പ് ആവശ്യത്തിന്
ചുവന്ന മുളക് : 2 എണ്ണം
എണ്ണ ആവശ്യത്തിന്
ചെയ്യുന്ന വിധം :
പച്ചരി അരമണിക്കൂർ വെള്ളത്തിൽ കുതിർത്താനിടുക. കാരറ്റ് തോല് ചീകി ചെറിയ കഷ്ണങ്ങളാക്കി കുതിർന്ന അരിയുടെ കൂടെ ചുവന്ന മുളകും കൂട്ടി അരച്ചെടുക്കുക. പാകത്തിനു വെള്ളം ചേർത്തി ഉപ്പും ചേർത്തി കലക്കുക.
ദോശ തവ ചൂടാക്കി ഒരു കൈയിൽ നിറയെ മാവെടുത്തു ദോശക്കല്ലിൽ വട്ടത്തിൽ ഘനമില്ലാതെ പരത്തുക. അല്പം എണ്ണ ചുറ്റും തൂവി കൊടുക്കണം.
മൊരിഞ്ഞു വരുമ്പോൾ മടക്കി കല്ലിൽ നിന്നും എടുത്തു മാറ്റുക. ഘനമില്ലാത്ത ദോശ ആയതു കൊണ്ടു തിരിച്ചിടേണ്ട ആവശ്യമില്ല.
കാരറ്റ് ദോശ റെഡി! ചൂടോടെ തേങ്ങാ ചട്ണി കൂട്ടി കഴിയ്ക്കാം.!