ആവശ്യമുള്ള സാധനങ്ങൾ
ഗോതമ്പുമാവ് : 1 കപ്പ്
കടലമാവ് : 1/4 കപ്പ്
ഉള്ളി അരിഞ്ഞത് : 1/4 കപ്പ്
ഓമം : 1/4 സ്പൂൺ
കായം : ഒരു നുള്ള്
പച്ചമുളക് : ഒരെണ്ണം, ചെറുതായരിഞ്ഞത്
ഉപ്പ് ആവശ്യത്തിന്
എണ്ണ : ഒരു ടീസ്പൂൺ
ചെയ്യുന്ന വിധം:
എല്ലാ ചേരുവകളും ഒരു പരന്ന പാത്രത്തിൽ ഇട്ടു നന്നായി mix ചെയ്ത് അൽപാപമായി വെള്ളം ചേർത്ത് നന്നായി കുഴച്ചു വെക്കുക.
ഒരു പത്തുമിനിറ്റ് അടച്ചുവെച്ച ശേഷം ചെറുനാരങ്ങാ വലിപ്പത്തിൽ ഓരോ ഉരുളകളാക്കി വെക്കുക. ഇത് ചപ്പാത്തി കല്ലിൽ വെച്ച് പരത്തി ഓരോന്നായി ദോശക്കല്ലിൽ ചുട്ടെടുക്കുക. ചുടുമ്പോൾ അല്പം എണ്ണ അരികിലൂടെ തൂവിക്കൊടുക്കണം . ചൂടോടെ ചിക്കൻ കറിയോ വെജിറ്റബിൾ കറിയോ ചേർത്തി കഴിക്കാം