ആവശ്യമുള്ള സാധനങ്ങൾ :
- ഗോതമ്പു മാവ് : 2 കപ്പ്
- പച്ചമുളക് : ഒന്ന്
- ഇഞ്ചി : ഒരു ചെറിയ കഷ്ണം
- ജീരകപ്പൊടി : ഒരു നുള്ള്
- ഉപ്പ് ആവശ്യത്തിന്
- പാലക് ചീര : 1/2 കെട്ട്
- എണ്ണ വറുക്കാൻ വേണ്ടത്
ചെയ്യുന്ന വിധം :
- പാലക് ചീര വലിയ തണ്ടുകൾ മുറിച്ചു കളഞ്ഞിട്ട് നന്നായി കഴുകി വെക്കു ഒരു പരന്ന പാത്രത്തിൽ വെള്ളം തിളപ്പിക്കാൻ വെക്കുക. തിളച്ച വെള്ളത്തിൽ കഴുകിയ ചീരയും പച്ചമുളകും ഇഞ്ചിയും ഇട്ട് രണ്ടുമിനിറ്റിനു ശേഷം തീ ഓഫ് ചെയ്യുക.വെള്ളം കളഞ്ഞിട്ടു തണുത്ത വെള്ളത്തിൽ അല്പം ഐസ് വേണമെങ്കിൽ ചേർക്കാം. അതിനു ശേഷം വെള്ളത്തിൽ നിന്നും വാരിയെടുത്തു അരച്ചെടുക്കുക. ഒരു പരന്ന പാത്രത്തിൽ ഗോതമ്പു മാവും അല്പം ഉപ്പും ഇട്ടു ഈ അരച്ച പേസ്റ്റും ജീരകപൊടിയും ചേർത്തി നന്നായി കലർത്തുക. ഇതിൽ അൽപാപമായി വെള്ളം ചേർത്തി ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ചു വെക്കുക.
- ഇതിൽ നിന്നും ഓരോ ചെറിയ നാരങ്ങാ വലുപ്പത്തിൽ ഉരുളകളെടുത്തു രണ്ടോ മൂന്നോ ഇഞ്ചു diameter വട്ടത്തിൽ പരത്തുക.
ഒരു ഫ്രൈപാനിൽ എണ്ണ ചൂടാക്കി ഓരോ പുരിയായി വറുത്തു കോരുക. ഇഷ്ടപെട്ട കറിയോടൊപ്പം ചൂടോടെ കഴിക്കാം. ഞാൻ കടലക്കറിയാണ് ഉണ്ടാക്കിയത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ