ആവശ്യമുള്ള സാധനങ്ങൾ :
അരിപ്പൊടി : ഒരു കപ്പ്
വെള്ളം : ഒരു കപ്പ്
ഉപ്പ് : ഒരു നുള്ള്
എണ്ണ : ഒരു ടീസ്പൂൺ
For Filling:
തേങ്ങ : ഒരു കപ്പ്
വെല്ലപൊടി : ഒരു കപ്പ്
നെയ്യ് : ഒരു ടീസ്പൂൺ
ഏലക്കായ : 3 എണ്ണം
ചെയ്യുന്ന വിധം :
ഒരു പാനിൽ വെല്ലം ഇട്ടു ഒരു കാൽ കപ്പ് വെള്ളം ചേർത്തു അടുപ്പിൽ വെച്ച് തിളപ്പിക്കുക. വെല്ലം അലിഞ്ഞാൽ അരിച്ചെടുക്കുക. വെല്ലത്തിലെ അഴുക്കു കളയാനാണിത്. പാൻ കഴുകി വീണ്ടും വെല്ലം അടുപ്പിൽ വെച്ച് തിളപ്പിച്ച് ഉരുക്കിയെടുക്കുക. ഒരല്പം വെള്ളം ഒരു ചെറിയ കിണ്ണത്തിലെടുത്തു ഉരുക്കിയ ശർക്കര ഒരു തുള്ളി ഒറ്റിച്ചാൽ ഉരുണ്ടു വീഴും, വെള്ളത്തിൽ നിന്ന് ഉരുട്ടിയെടുക്കാൻ പറ്റും. ഇതാണ് പാവിന്റെ പാകം. ഇതിൽ ചിരവിയ തേങ്ങ ഇട്ട് നന്നയി ഇളക്കുക. വെള്ളം വറ്റി ഉരുണ്ടുവരുമ്പോൾ ഏലക്കായ പൊടിച്ചതും നെയ്യും ചേർത്തി ഇളക്കി ചെറിയ ഉരുളകളാക്കി വെക്കുക.
ഒരു പാനിൽ വെള്ളം, അല്പം ഉപ്പും ചേർത്തി തിളപ്പിച്ച ശേഷം കുറേശ്ശേയായി അരിപ്പൊടിയിൽ ചേർത്തി സ്പൂൺ കൊണ്ട് നന്നായി mix ചെയ്യുക. ചൂട് സഹിക്കാനാവുമ്പോൾ കൈ കൊണ്ട് നന്നായി കുഴക്കുക.
ഓരോ ചെറിയ ഉരുളകളെടുത്തു കൈ കൊണ്ടു ചെറുതായി പരത്തി തേങ്ങകൂട്ട് ഒരു ചെറിയ നെല്ലിക്കയോളം എടുത്തു നടുവിൽ വെച്ച് മാവ് വീണ്ടും ഉരുട്ടി ball ആകൃതിയിൽ ആക്കി വെക്കുക. ബാക്കി മാവും ഇതുപോലെ ഉരുട്ടിയെടുക്കുക.
ഇത് സ്റ്റീമറിൽ വെച്ച് ഒരു പത്തുമിനിറ്റ് വേവിച്ചെടുക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ