Plain Paratha എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Plain Paratha എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2017, നവംബർ 27, തിങ്കളാഴ്‌ച

Plain Paratha





ആവശ്യമുള്ള സാധനങ്ങൾ :


ഗോതംബു മാവ്                          : 2 കപ്പ് 
ഉപ്പ് ആവശ്യത്തിന് 
എണ്ണ  ആവശ്യത്തിന് 



ചെയ്യുന്ന വിധം :


ഗോതംബു  മാവ് ആവശ്യത്തിന് ഉപ്പും കുറേശ്ശേ വെള്ളവും ചേർത്തി നന്നായി കുഴച്ചു വെക്കുക. അല്പം  എണ്ണ തടവി ഒരു നനഞ്ഞ തുണി കൊണ്ട് 5 മിനിട്ടു മൂടി വെക്കുക.

നാരങ്ങാ വലുപ്പത്തിൽ ഒരു ഉരുള എടുത്തു ചപ്പാത്തി കല്ലിൽ ചെറിയ വട്ടത്തിൽ പരത്തി  ഒരു സ്പൂൺ കൊണ്ട് അല്പം എണ്ണ തടവി നാലായി മടക്കുക.








ഇനി ഒരു ചപ്പാത്തിയുടെ അളവിൽ പരത്തുക.
ഒരു ദോശ കല്ലിൽ ഇട്ടു ചൂടാക്കി അല്പം എണ്ണ ഓരത്തു കൂടി കുറേശ്ശേ ചേർത്തി രണ്ടു ഭാഗവും വേവുന്നതു വരെ ചുട്ടെടുക്കുക.
കടല കറിയോ അല്ലെങ്കിൽ ഇഷ്ടമുള്ള  ഏതെങ്കിലും കറി ചേർത്തി കഴിക്കാം