കോഴി ഉലർത്തിയത്
ആവശ്യമുള്ള സാധനങ്ങൾ :
കോഴി : 1/2 കിലോ
തൈര് : 1 ടേബിൾസ്പൂണ്‍
വലിയ ഉള്ളി : 1
കുടമുളക് (Green capsicum) : 1
ഇഞ്ചി വെളുത്തുള്ളി അരച്ചത് : 1 ടീസ്പൂണ്‍
ചെറിയ ഉള്ളി : 4 എണ്ണം
മഞ്ഞപ്പൊടി : 1/8 ടീസ്പൂണ്‍
ഉപ്പു് ആവശ്യത്തിന്
എണ്ണ : 2 ടേബിൾസ്പൂണ്‍
വറുത്ത് അരക്കാൻ :
കുരുമുളക് : 1 ടേബിൾസ്പൂണ്‍
ചുവന്ന മുളക് : 4 എണ്ണം
ജീരകം : 1/4 ടീസ്പൂണ്‍
മല്ലി : 1 ടീസ്പൂണ്‍
ഗ്രാമ്പൂ : 4 എണ്ണം
പട്ട : 1 " കഷ്ണം
ചെയ്യുന്ന വിധം :
കുരുമുളകും ചുവന്ന മുളകും ജീരകവും മല്ലിയും ഗ്രാമ്പൂവും പട്ടയും എല്ലാം കൂടി എണ്ണയില്ലാതെ വറുക്കുക. ആറിയ ശേഷം ഉള്ളി ചേർത്തി അരക്കുക.
കോഴി കഴുകി ചെറിയ കഷ്ണങ്ങളായി അരിഞ്ഞു വെക്കുക.
അരിഞ്ഞു വെച്ച കോഴിയിൽ ഉപ്പും മഞ്ഞപ്പൊടിയും ഇഞ്ചി വെളുത്തുള്ളി അരച്ചതും വറുത്തരച്ചു വെച്ച മസാലയും തൈരും ചേർത്തി നന്നായി മിക്സ് ചെയ്ത് ഒരു മണിക്കൂർ നേരത്തേക്ക് ഫ്രിഡ്ജിൽ വെക്കുക.
വലിയ ഉള്ളിയും കുടമുളകും ഘനമില്ലതെ ഒരിഞ്ചു നീളത്തിൽ അരിഞ്ഞു വെക്കുക.
ഒരു നോണ്‍ സ്റ്റിക് പാനിൽ ഒരു ടേബിൾ സ്പൂണ്‍ എണ്ണയൊഴിച്ചു ചൂടാക്കിയ ശേഷം അരിഞ്ഞു വെച്ച ഉള്ളിയും കുടമുളകും ഇട്ടു ഒരു മിനിട്ടു നേരത്തേക്കു മൂപ്പിച്ച ശേഷം പാനിൽ നിന്നും മാറ്റി വെക്കുക.
പാനിൽ ബാക്കി എണ്ണയൊഴിച്ചു ചൂടാക്കി ഫ്രിഡ്ജിൽ നിന്നും എടുത്ത കോഴി ഇട്ടു രണ്ടു മൂന്നു മിനിട്ടു മൂപ്പിക്കുക.
എന്നിട്ടു പാൻ അടച്ചുവെക്കുക, വെള്ളം ചേർക്കണ്ട ആവശ്യമില്ല.
മൂന്നു മിനിട്ടു കഴിഞ്ഞു മൂടി തുറന്നു നോക്കി മൂപ്പിച്ചു വെച്ച ഉള്ളിയും കുടമുളകും ചേർത്തി ഇളക്കി ചെറിയ തീയിൽ വെച്ചു ബ്രൌണ്‍ നിറം ആവുന്നതു വരെ മൂപ്പിക്കുക. മല്ലിയില തൂവുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ