വാഴക്ക എരിശ്ശേരി
ആവശ്യമുള്ള സാധനങ്ങൾ :
വാഴക്ക : 1 (ഇടത്തരം )
തേങ്ങ ചിരവിയത് : 1 കപ്പ്
കുരുമുളകു പൊടി : 1/2 ടീസ്പൂണ്‍
ജീരകം : 1/8 ടീസ്പൂണ്‍
മുളകുപൊടി : 1/2 ടീസ്പൂണ്‍
ഉപ്പു് ആവശ്യത്തിന്
മഞ്ഞപ്പൊടി : 1/8 ടീസ്പൂണ്‍
കടുകു വറുക്കാൻ വേണ്ടത് :
കടുക് : 1ടീസ്പൂണ്‍
ചുവന്ന മുളക് : 1, രണ്ടായി പൊട്ടിച്ചത്
എണ്ണ : 1 ടേബിൾസ്പൂണ്‍
കറിവേപ്പില : ഒരു തണ്ട്
ചെയ്യുന്ന വിധം
വഴക്ക ചെറിയ കഷ്ണങ്ങളായി മുറിച്ചു വെള്ളത്തിലിട്ടു വെക്കുക. അല്പം മഞ്ഞപ്പൊടിയും ചേർത്തുക.
ചിരവി വെച്ച തേങ്ങയിൽ നിന്നും രണ്ടു ടേബിൾസ്പൂണ്‍ തേങ്ങ മാറ്റിവെച്ച് ബാക്കി തേങ്ങയും ജീരകവും കൂടി നന്നായി അരച്ചുവെക്കുക.
ഒരു പത്തു മിനിട്ടു കഴിഞ്ഞു ഈ വെള്ളത്തിലിട്ടു വെച്ച വാഴക്ക നന്നായി കഴുകി അല്പം വെള്ളവും ഉപ്പും മഞ്ഞപ്പൊടിയും മുളകുപൊടിയും കുരുമുളകുപൊടിയും ചേർത്തി വേവിക്കുക.
ഇതിൽ തേങ്ങ അരച്ചതു ചേർത്തി ഒന്നു കൂടി തിളപ്പിച്ചു അടുപ്പിൽ നിന്നും വാങ്ങി വെക്കുക.
ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് കടുകിട്ടു പൊട്ടിയാൽ മുളകു രണ്ടായി പൊട്ടിച്ചതും കറിവേപ്പിലയും ചേർത്തുക ഇതിൽ മാറ്റി വെച്ച തേങ്ങയും ചേർത്തി വറുക്കുക. തേങ്ങ ചെറുതായി നിറം മാറുമ്പോൾ കറി യിലേക്കു ചേർത്തുക. ഈ കറി ഇടത്തരം അയവോടെയായിരിക്കണം .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ