ആവശ്യമുള്ള സാധനങ്ങൾ:
മൈദ : 2 കപ്പ്
എണ്ണ വറുക്കാൻ ആവശ്യത്തിന്
ഉപ്പു് ഒരു നുള്ള്
പഞ്ചസാര പൊടിച്ചത് : 2 ടേബിൾസ്പൂണ്‍
പഞ്ചസാര പാനിക്കു വേണ്ടത്
പഞ്ചസാര : 1 കപ്പ്
വെള്ളം : 4 ടീസ്പൂണ്‍
ഏലക്കാപ്പൊടി : 1/4 ടീസ്പൂണ്‍
ചെയ്യുന്ന വിധം :
മൈദ ഒരു നുള്ളു ഉപ്പും ചേർത്തി ആവശ്യത്തിനു വെള്ളം കുറേശ്ശെ ഒഴിച്ച് നനന്നായി കുഴച്ച് ഒരു നനഞ്ഞ തുണി കൊണ്ട് മൂടിവെക്കുക. ഒരു പത്തു മിനിട്ടു മൂടി വെക്കണം.
ഇതിൽ നിന്ന് ഓരോ നാരങ്ങ വലുപ്പത്തിൽ ഉരുളകളാക്കി എടുത്തു ചപ്പാത്തി പരത്തുന്ന പോലെ പരത്തുക .
ഒരു കത്തി കൊണ്ട് നെടുകെയും കുറുകെയും ഒരേ വലുപ്പത്തിൽ വരയുക.
ഒരു ചീനച്ചട്ടിയിൽ വറുക്കാൻ ആവശ്യത്തിനുള്ള എണ്ണ ചൂടാക്കി ഈ കഷ്ണങ്ങൾ വറുത്തു കോരി വെക്കുക.
ഒരു പാനിൽ പഞ്ചാരയും അല്പം വെള്ളവും ഒഴിച്ചു തിളപ്പിച്ചു ഒരു നൂൽ പരുവമാവുമ്പോൾ എലക്കപ്പൊടി ചേർത്തി
തീ കെടുത്തി വറുത്തു വെച്ച മൈദ കഷ്ണങ്ങൾ ചേർത്തി നന്നായി ഇളക്കുക. മേലെ പഞ്ചസാരപ്പൊടി തൂവി വെക്കുക.
പഞ്ചസാര പാനി ഉണ്ടാക്കാതെയും ഇതുണ്ടാക്കം. പഞ്ചസാര പൊടിച്ചു വെച്ച് വറുത്ത കഷ്ണങ്ങൾക്കു മേലെ ചൂടോടെ തന്നെ തൂവി ഇളക്കി വെക്കാം. ഇങ്ങിനെ ചെയ്യുമ്പോൾ മാവു കുഴക്കുമ്പോൾ തന്നെ അല്പം നെയ്യും പഞ്ചസാര പൊടിച്ചതും ചേർത്തി കുഴച്ചാൽ ഒന്ന് കൂടി നന്നായിരിക്കും!