2017, ജൂൺ 14, ബുധനാഴ്‌ച

Cornflakes mixture




ആവശ്യമുള്ള സാധനങ്ങൾ :


കോൺ ഫ്ലേക്സ്                            : 2 കപ്പ് 
അവിൽ                                      : 1 കപ്പ് 
നിലക്കടല / കപ്പലണ്ടി               : 3/4 കപ്പ് 
അണ്ടിപരുപ്പ്                              : 1/4 കപ്പ് 
മുളകുപൊടി                              : 1 ടീസ്പൂൺ 
ഉപ്പ്                                              : 3/4 ടീസ്പൂൺ 
പഞ്ചസാര                                 : 1/2 ടീസ്പൂൺ 
എണ്ണ വറുക്കാൻ ആവശ്യത്തിന് 
കറിവേപ്പില                                : 2 തണ്ട് 


ചെയ്യുന്ന വിധം :


മുളകുപൊടിയും പഞ്ചസാരയും ഉപ്പും കൂടി കലർത്തി വെക്കുക.
എണ്ണ ചൂടാക്കി അവിൽ ചൂടായ എണ്ണയിൽ ഇട്ടു വറുത്തു കോരുക.
അതേ എണ്ണയിൽ തന്നെ അണ്ടിപരുപ്പ്  വറുത്ത ശേഷം നിലക്കടലയും വറുക്കുക.
അതിനു ശേഷം കറിവേപ്പിലയും വറുത്തെടുക്കുക.
ഈ വറുത്തുവെച്ചതെല്ലാം കോൺ ഫ്ലേക്സിൽ കലർത്തി വെക്കുക. ഇതിൽ മുളകുപൊടിയും പഞ്ചസാരയും ഉപ്പും കലർത്തി നന്നായി ഇളക്കി വെക്കുക. വായു കടക്കാത്ത ഒരു കുപ്പിയിലൊ പ്ലാസ്റ്റിക് പാത്രത്തിലോ സൂക്ഷിച്ചു വെക്കാവുന്നതാണ്.

  • കോൺ ഫ്ലേക്സ്  വേണമെങ്കിൽ എണ്ണയിൽ വറുത്തും ചേർക്കാം...ഞാൻ വറുക്കാതെയാണ് ചേർത്തിയത്.







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ