2015, സെപ്റ്റംബർ 16, ബുധനാഴ്‌ച

Egg Kuruma


മുട്ട കുറുമ





ആവശ്യമുള്ള സാധനങ്ങൾ :


വേവിച്ച മുട്ട                          : 4 എണ്ണം 
വലിയ ഉള്ളി                        : 2 എണ്ണം 
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്    : 1 ടേബിൾസ്പൂണ്‍ 
തക്കാളി                              : 1 
മുളകുപൊടി                         : 1 ടീസ്പൂണ്‍ 
മല്ലിപ്പൊടി                          : 1 ടീസ്പൂണ്‍ 
മഞ്ഞപ്പൊടി                       : 1/4 ടീസ്പൂണ്‍ 
തേങ്ങ ചിരവിയത്              : 3 ടേബിൾസ്പൂണ്‍ 
എണ്ണ                                 : 2 ടേബിൾസ്പൂണ്‍ 
ഉപ്പു്  പാകത്തിന് 
മല്ലിയില അല്പം 
പട്ട                                    : ഒരിഞ്ചു കഷ്ണം 
ഗ്രാമ്പൂ                                : 3 എണ്ണം 
കശകശ                            : 1/4 ടീസ്പൂണ്‍ 
പെരും ജീരകം                  : 1/4 ടീസ്പൂണ്‍ 
അണ്ടിപരുപ്പ്                    : 5 എണ്ണം 


ചെയ്യുന്ന വിധം :


മുട്ട വേവിച്ചു തോലു കളഞ്ഞു വെക്കുക.





പട്ടയും ഗ്രാമ്പൂവും പെരുംജീരകവും എണ്ണയില്ലാതെ വറുത്ത  ശേഷം  കശകശയും  അണ്ടിപരുപ്പും തേങ്ങയും ചേർത്ത്  നന്നായി അരച്ച് വെക്കുക.
ഉള്ളി ഘനമില്ലതെ നീളത്തിൽ അരിഞ്ഞുവെക്കുക.  തക്കാളിയും അരിഞ്ഞുവെക്കുക .
ഒരു നോണ്‍ സ്റ്റിക് പാനിൽ എണ്ണയൊഴിച്ച് നീളത്തിൽ അരിഞ്ഞ ഉള്ളി നന്നായി വഴറ്റുക. ഇതിൽ ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതു ചേർത്തി വഴറ്റണം. തീ കുറച്ച്  മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞപ്പൊടിയും ചേർത്തുക. 
പച്ചമണം മാറിയാൽ തക്കാളി അരിഞ്ഞതും  ചേർത്തി  വഴറ്റണം.  തേങ്ങയും പട്ടയും അണ്ടിപ്പരുപ്പും  മറ്റും ചേർത്തി അരച്ചുവെച്ച  മിശ്രിതം ചേർത്തുക.  ഒന്നൊന്നര കപ്പ്‌ വെള്ളമൊഴിച്ച് ഉപ്പിട്ട്  ഒന്നു തിളപ്പിക്കുക. 
ഇതിൽ വേവിച്ചു വെച്ച മുട്ട രണ്ടായി നെടുകെ മുറിച്ച് ഈ കറിയിലേക്ക്‌  മെല്ലെ ചേർക്കുക .


കൂട്ടാൻ കുറുകിവരുമ്പോൾ  തീയിൽ  നിന്നും  മാറ്റി മല്ലിയില മേലെ തൂവുക.  ചോറിനും ചപ്പാത്തിക്കും ചേരുന്ന ഒരു കറിയാണിത് !

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ