2015, സെപ്റ്റംബർ 11, വെള്ളിയാഴ്‌ച

Sambhar Vada


സാമ്പാർ വട



ആവശ്യമുള്ള സാധനങ്ങൾ :

വടക്കു വേണ്ടത്:

ഉഴുന്നു പരുപ്പ്                      : 2 കപ്പ്‌ 
ഉപ്പു്  ആവശ്യത്തിന് 
എണ്ണ  വറുക്കാൻ വേണ്ടത് 

ചെയ്യുന്ന വിധം :

ഉഴുന്നു  പരുപ്പ്  ഒന്നോ രണ്ടോ മണിക്കൂർ വെള്ളത്തിൽ കുതിർത്തി വെച്ച ശേഷം  വെള്ളം മാറ്റി മിക്സിയിൽ നന്നായി അരക്കുക. അരക്കുമ്പോൾ ആദ്യം വെള്ളം ചേർക്കണ്ട, ഇടയ്ക്കിടെ അല്പാല്പമായി തളിച്ചു കൊടുത്ത്  അരക്കണം. നന്നായി അരഞ്ഞ മാവ് ഒരു ചെറിയ ഉരുളയാക്കി വെള്ളത്തിൽ  ഇട്ടാൽ പൊങ്ങി വരും. ഉപ്പു ചേർത്ത് നന്നായി കൈ കൊണ്ട് ഇളക്കുക. 
ഒരു ചീനച്ചട്ടിയിൽ വറുക്കാൻ വേണ്ട എണ്ണ ചൂടാക്കുക.



കൈയിൽ അല്പം വെള്ളം തടവി ഒരു നാരങ്ങ വലുപ്പത്തിൽ മാവെടുത്ത്‌ ഉരുളയാക്കി കൈവെള്ളയിൽ വെച്ച്  നടുവിൽ വിരൽ കൊണ്ട് ഒരു ഓട്ടയുണ്ടാക്കി ചൂടായ എണ്ണയിലേക്കിടുക. അല്പം തീ കുറച്ച്  ഒരു ഭാഗം മൊരിഞ്ഞു വരുമ്പോൾ തിരിച്ചിടുക. രണ്ടു ഭാഗവും മൊരിഞ്ഞാൽ കോരിയെടുക്കുക.


ഒരു പ്രാവശ്യം മൂന്നോ നാലോ വട വറുത്തെടുക്കാം. ഇങ്ങിനെ മാവ് മുഴുവൻ വറുത്തെടുക്കുക.




ഇനി സാമ്പാറിനു വേണ്ട സാധനങ്ങൾ 

ചെറുപയർ പരുപ്പ്                : 1 കപ്പ്‌ 
മത്തൻ                                : 1 ചെറിയ കഷ്ണം 
പുളി                                    : ഒരു ചെറിയ നാരങ്ങ വലുപ്പത്തിൽ 
സാമ്പാർപൊടി                   : 1 ടേബിൾസ്പൂണ്‍ 
 വെല്ലം                               : ഒരു ചെറിയ കഷ്ണം
മഞ്ഞപ്പൊടി                       : 1/8 ടീസ്പൂണ്‍ 
ഉപ്പു് ആവശ്യത്തിന് 
മല്ലിയില അല്പം 

വറുത്തിടാൻ 

നെയ്യ്               : 1 ടീസ്പൂണ്‍
കടുക്               : 1ടീസ്പൂണ്‍ 
കായപ്പൊടി     : ഒരു നുള്ള് 
കറിവേപ്പില    : 1 തണ്ട് 

ചെയ്യുന്ന വിധം 

പരുപ്പ് കുക്കറിൽ ഇട്ടു വേവിക്കുക. ഇതിൽ മത്തൻ, ഉപ്പു്, മഞ്ഞപ്പൊടി, പുളി പിഴിഞ്ഞത് എന്നിവ ചേർത്തു  വീണ്ടും വേവിക്കണം. മത്തൻ വെന്ത ശേഷം സാമ്പാർ പൊടി ചേർത്തി  ഒന്നു കൂടി തിളപ്പിച്ച്‌ കറിവേപ്പിലയും ചേർത്തി അടുപ്പിൽ നിന്നും വാങ്ങിവെക്കുക. 
നെയ്യു ചൂടാക്കി കടുകിട്ട് പൊട്ടുമ്പോൾ കായപ്പൊടിയും ചേർത്തി  ഇളക്കി സാമ്പാറിലേക്ക് ഒഴിക്കുക. 




ഇനി വറുത്തു വെച്ച വടകൾ ഓരോന്നായി ചെറുചൂടുവെള്ളത്തിലിട്ടു  പിഴിഞ്ഞെടുക്കുക.  ഒരു പാത്രത്തിൽ ഈ വടകളിട്ട്  മേലെ ചൂടുള്ള  സാമ്പാർ  ഒഴിക്കുക.  



ചെറുതായി അരിഞ്ഞു വെച്ച ഉള്ളിയും മല്ലിയില അരിഞ്ഞതും  മേലെ തൂവുക.









അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ