2017, ജനുവരി 29, ഞായറാഴ്‌ച

Onion Pakoda (venkaya pakoda)

ഉള്ളി പക്കോട




ആവശ്യമുള്ള സാധനങ്ങൾ :



വലിയ ഉള്ളി                             : 1 വലുത്‌ 
കടലമാവ്                                 : 1 കപ്പ് 
അരിപ്പൊടി                              : 3 ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിന് 
പച്ചമുളക്                                 : 2 എണ്ണം
കായം                                     : 2 നുള്ള് 
കറിവേപ്പില                            : ഒരു തണ്ട് 
എണ്ണ വറുക്കാൻ ആവശ്യത്തിന് 


ചെയ്യുന്ന വിധം :


ഉള്ളി ഘനമില്ലാതെ അരിഞ്ഞു വെക്കുക.   പച്ചമുളക് ചെറുതായി അരിഞ്ഞു വെക്കുക.




കടലമാവും അരിപ്പൊടിയും അല്പം ഉപ്പും കായപ്പൊടിയും ചേർത്തി കലർത്തി വെക്കുക.
അരിഞ്ഞ ഉള്ളിയിൽ അല്പം ഉപ്പും ചേർത്തി കൈകൊണ്ടു നന്നായി ഞരടി വെക്കുക.



 ഇതിൽ കലർത്തി വെച്ച കടലമാവ്  കുറേശ്ശേ ചേർത്തി നന്നായി കലർത്തി വെക്കുക.  ആവശ്യമെങ്കിൽ അല്പം വെള്ളം തളിക്കാം.
ഒരു ചീനച്ചട്ടിയിൽ എണ്ണ  ചൂടാക്കാൻ വെക്കുക. ഈ ചൂടായ എണ്ണയിൽ നിന്നും ഒരു ടേബിൾസ്പൂൺ എടുത്തു കലക്കി വെച്ച മാവിൽ ചേർത്തി നന്നായി കലർത്തുക.
 കുറേശ്ശേ എടുത്തു  ചൂടായ എണ്ണയിലേക്കു ഇട്ടു (പ്രത്യേകിച്ചു  ആകൃതിയൊന്നും വേണ്ട) ഇളം ബ്രൗൺ നിറമായാൽ എണ്ണയിൽ നിന്നും കോരിയെടുക്കുക. ബാക്കി മാവും ഇതുപോലെ ചെയ്തു ചൂടോടെ നല്ല ചൂട് ചായയുടെ കൂടെ കഴിക്കാം. 





 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ