ആവശ്യമുള്ള സാധനങ്ങൾ :
വെള്ളപ്പയർ : 1/4 കപ്പ്
മാങ്ങ : 1/2
വഴുതിനങ്ങ : 1
മുളകുപൊടി : 1/2 ടീസ്പൂൺ
മഞ്ഞപ്പൊടി : 1/8 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
തേങ്ങ ചിരവിയത് : 1/2 കപ്പ്
ചെറിയ ഉള്ളി : 8 എണ്ണം
പച്ചമുളക് : 1
കടുക് : 1/2 ടീസ്പൂൺ
എണ്ണ : 1 ടേബിൾസ്പൂൺ
ചുവന്ന മുളക് : 1 രണ്ടായി പൊട്ടിച്ചത്
മല്ലിയില അരിഞ്ഞത് : ഒരു ടേബിൾസ്പൂൺ
ചെയ്യുന്ന വിധം :
വെള്ളപ്പയർ പ്രഷർ കുക്കറിലിട്ടു വേവിക്കുക.
വഴുതിനങ്ങ നാലായി കീറി വെള്ളത്തിലിട്ടു വെക്കുക.
തേങ്ങ മിക്സിയിലിട്ട് അരച്ചുവെക്കുക. ചെറിയ ഉള്ളി ചെറുതായി അരിഞ്ഞു വെക്കുക.
മാങ്ങ ഇടത്തരം കഷ്ണങ്ങളായി മുറിച്ചതും മുറിച്ചുവെച്ച വഴുതിനങ്ങയും കൂടി വേവിച്ച വെള്ളപ്പയറിലിട്ടു ഉപ്പും മുളകുപൊടിയും മഞ്ഞപ്പൊടിയും ചേർത്തി വേവിക്കുക. വെന്ത ശേഷം അരച്ചുവച്ച തേങ്ങയും ചേർത്തി രണ്ടു മിനിട്ടു തിളപ്പിക്കുക.
ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ചു കടുകിട്ടു പൊട്ടുമ്പോൾ മുളകു പൊട്ടിച്ചതു ചേർത്തി ഇളക്കി ഉള്ളി അരിഞ്ഞതും ചേർത്തി വഴറ്റി കൂട്ടാനിൽ ഒഴിക്കുക.
ഇടത്തരം അയവോടെയുള്ള കറിയാണിത് അതനുസരിച്ചു വെള്ളം ചേർത്താൽ മതി. മല്ലിയില അരിഞ്ഞതും മേലെ തൂകി വിളമ്പുന്ന പാത്രത്തിലേക്കു മാറ്റുക.
- മാങ്ങ പുളി കൂടുതലുള്ളതാണെങ്കിൽ അതനുസരിച്ചു ചേർത്താൽ മതിയാകും.
- വഴുതിനങ്ങ ചേർക്കാതെയും ഈ കറിയുണ്ടാക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ