2017, ജനുവരി 24, ചൊവ്വാഴ്ച

Uzhunnu Vada

ഉഴുന്നു വട 





ആവശ്യമുള്ള സാധനങ്ങൾ:


ഉഴുന്ന്                            : 2 കപ്പ് 
പച്ചമുളക്                      : 1 ചെറുതായി അരിഞ്ഞത് 
തേങ്ങാ കഷ്ണം               : ഒരു ടേബിൾസ്പൂൺ 
കുരുമുളകു ചതച്ചത്  : 1 ടീസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 
എണ്ണ വറുക്കാൻ ആവശ്യത്തിന് 

ചെയ്യുന്ന വിധം :

ഉഴുന്ന് രണ്ടു മണിക്കൂർ വെള്ളത്തിലിടുക. രണ്ടു മണിക്കൂറിനു ശേഷം നന്നായി കഴുകി  കഴിയുന്നത്ര വെള്ളമില്ലാതെ അരച്ചെടുക്കുക. മിക്സിയിൽ അരക്കാൻ  ബുദ്ധിമുട്ടുണ്ടെങ്കിൽ അല്പം വെള്ളം തളിച്ച് അരക്കാം.
ഈ അരച്ചുവെച്ച മാവിൽ ഉപ്പും കുരുമുളകു ചതച്ചതും തേങ്ങ കഷ്ണങ്ങളും (ചെറുതായി പല്ലു പോലെ അരിഞ്ഞത് ) ചേർത്തി നന്നായി കലർത്തി വെക്കുക.

ചീനച്ചട്ടിയിൽ വറുക്കാൻ പാകത്തിന് എണ്ണ ചൂടാക്കുക.
കൈവെള്ളയിൽ അല്പം വെള്ളം തടവി ചെറിയ ഒരു ഉരുള മാവെടുത്തു കൈയിൽ വെച്ചു ചെറുതായി പരത്തി  വിരലു കൊണ്ട് നടുവിൽ ഒരു തുളയും  ഇട്ട്  ചൂടായ എണ്ണയിലേക്കിട്ട്  രണ്ടു ഭാഗവും മൊരിയുന്നതു വരെ വറുത്തെടുക്കുക. 


ചെറിയ തീയിൽ വറുത്തെടുക്കണം എന്നാലേ വടയുടെ ഉൾഭാഗം നന്നായി വെന്തു  പുറം ഭാഗം ഇളം ബ്രൗൺ നിറം ആവുകയുള്ളൂ. ഇങ്ങനെ ബാക്കി മാവും  ഉപയോഗിച്ച് വടയുണ്ടാക്കി  ചൂടോടെ ചട്ണിയും കൂട്ടി കഴിക്കാം.





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ