2017, ഒക്‌ടോബർ 14, ശനിയാഴ്‌ച

Mutton Biryani






ആവശ്യമുള്ള സാധനങ്ങൾ :


ആട്ടിറച്ചി                                        : 1/2  കിലോ 
തൈര്                                            : 1/2 കപ്പ് 
മുളകുപൊടി                                 : 1 ടീസ്പൂൺ 
മീറ്റ് മസാല                                    :  1 ടേബിൾസ്പൂൺ 
മഞ്ഞപ്പൊടി                                 : 1/4 ടീസ്പൂൺ 
ഉപ്പ്‌  ആവശ്യത്തിന് 
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്      : 1 ടേബിൾസ്പൂൺ 


ആട്ടിറച്ചി നന്നായി കഴുകി ബാക്കി എല്ലാ ചേരുവകളും ഇതിൽ ചേർത്തി നന്നായി കലർത്തി ഒരു മണിക്കൂർ വെക്കുക.


മറ്റു ചേരുവകൾ :


ബാസ്മതി  അരി                               : 2 കപ്പ് 
നെയ്യ്                                               : 1 ടേബിൾസ്പൂൺ 
പട്ട                                                     : ഒരിഞ്ചു നീളത്തിൽ 
ഗ്രാംപൂ                                              : 4 എണ്ണം 
ഏലക്കായ                                        : 4 എണ്ണം 
വഴനയില (bay leaf)                         : ഒരെണ്ണം 
മട്ടൺ മസാല                                   : 1 ടേബിൾസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 
ഉള്ളി                                                 : 1 വലുത് 
തക്കാളി                                           : 1 വലുത് 
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്         : 1 ടേബിൾസ്പൂൺ 
പച്ചമുളക് നീളത്തിൽ അരിഞ്ഞത്: ഒരെണ്ണം 
എണ്ണ                                                : 4 ടേബിൾസ്പൂൺ 
ഗരം മസാല                                     : 1 ടീസ്പൂൺ 
മല്ലിയില അരിഞ്ഞത്                      : 1 ടേബിൾസ്പൂൺ 
പുതിനയില അരിഞ്ഞത്                : 1 ടേബിൾസ്പൂൺ 


ചെയ്യുന്ന വിധം   :


അരി  വെള്ളത്തിൽ അരമണിക്കൂർ വെള്ളത്തിലിട്ടു വെക്കുക.
ഒരു പാത്രത്തിൽ നെയ്യു ചൂടാക്കി പട്ടയും ഗ്രാന്പുവും വഴനയിലയും ഒരു  മിനിട്ടു വറുത്ത ശേഷം അഞ്ചോ ആറോ കപ്പ് വെള്ളം ഒഴിച്ച് ഉപ്പിട്ട് തിളപ്പിക്കുക. മുക്കാൽ വേവാകുമ്പോൾ  വെള്ളത്തിൽ നിന്നും കോരി മാറ്റി വെക്കുക.

ഉള്ളി ഘനമില്ലാതെ അരിഞ്ഞു വെക്കുക.  തക്കാളി ചെറുതായി അരിഞ്ഞു വെക്കുക.

തിരുമ്മി വെച്ച ആട്ടിറച്ചി ഒരു പ്രഷർ കുക്കറിൽ അല്പം വെള്ളം വേവാൻ വെക്കുക. അഞ്ചോ ആറോ വിസിൽ വന്നാൽ അടുപ്പിൽ നിന്നും മാറ്റി തണുക്കാൻ വെക്കുക.

ഒരു ബിരിയാണി പോട്ടിൽ എണ്ണ ചൂടാക്കി അരിഞ്ഞു വെച്ച ഉള്ളി ഇളം ബ്രൗൺ നിറത്തിൽ വറുക്കുക. ഇതിൽ നിന്നും പാതി മാറ്റിവെക്കുക. ബാക്കി ഉള്ളിയുടെ കൂടെ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്തു വഴറ്റുക. ഇതിൽ പച്ചമുളകു ചേർത്തി തീ കുറച്ചു മട്ടൺ മസാല ചേർത്തി ഒരു മിനിട്ടു  നന്നായി ഇളക്കിയ ശേഷം തക്കാളിയും ഉപ്പും  ചേർക്കുക. തക്കാളി കുഴഞ്ഞ ശേഷം കുക്കർ തുറന്നു വെന്ത മട്ടൺ വെള്ളത്തോടെ തന്നെ ഇതിലേക്ക് ചേർക്കുക. മല്ലിയില അരിഞ്ഞതും പുതിനയില അരിഞ്ഞതും ചേർത്തി ഇളക്കി അടുപ്പിൽ വെച്ച് വെള്ളം വറ്റിയാൽ തീ കെടുത്തി വെക്കുക. പാത്രത്തിൽ ഒപ്പ്പം നിരത്തിയ ശേഷം മേലെ ചോറും  ഒപ്പം നിരത്തി വെക്കുക.
 അല്പം മല്ലിയിലയും പുതിനയിലയും അരിഞ്ഞതും,  മാറ്റി വെച്ച ഉള്ളി വറുത്തുവെച്ചതും മേലെ തൂവുക.  ഒരു സ്പൂൺ നെയ്യ് മേലെ തൂവി പാത്രം നന്നായി മൂടി ചെറിയ തീയിൽ അഞ്ചു മിനിട്ടു കൂടി വെച്ച ശേഷം തീ കെടുത്തുക.  അല്പം കഴിഞ്ഞു പാത്രം തുറന്ന് മെല്ലെ ഇളക്കി ചൂടോടെ വിളംബാം.

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ