ആവശ്യമുള്ള സാധനങ്ങൾ :
ബാസ്മതി അരി : 1 കപ്പ്
കാരറ്റ് : 1 ഇടത്തരം
ബീൻസ് : 100 ഗ്രാം
ഉള്ളി : 3 എണ്ണം
തക്കാളി : 3 എണ്ണം
തേങ്ങ ചിരവിയത് : 1/2 കപ്പ്
പച്ചമുളക് : 2 എണ്ണം
ഇഞ്ചി : 1 ഇഞ്ച് നീളത്തിൽ
വെളുത്തുള്ളി : 5 എണ്ണം
മല്ലിയില/പുതിന അരിഞ്ഞത് : 1/4 കപ്പ്
മഞ്ഞപ്പൊടി : 1/4 ടീസ്പൂൺ
മല്ലിയില/പുതിന അരിഞ്ഞത് : 1/4 കപ്പ്
മഞ്ഞപ്പൊടി : 1/4 ടീസ്പൂൺ
പട്ട,,ഗ്രാമ്പൂ, ഏലക്ക പൊടിച്ചത് : 1 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
നാരങ്ങ നീര് ഒരു ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിന്
നാരങ്ങ നീര് ഒരു ടേബിൾസ്പൂൺ
ചെയ്യുന്ന വിധം
കാരറ്റും ബീൻസും ഉള്ളിയും തക്കാളിയും അരിയുക .
ബാസ്മതി അരി 20 മിനിറ്റു വെള്ളത്തിലിട്ടു വെക്കുക.
ഒരു ഉരുളി അടുപ്പിൽ വെച്ചു ചൂടായ ശേഷം പച്ചക്കറികൾ അതിലിട്ടു അല്പം വെള്ളം ഒഴിച്ച് ഉപ്പും മഞ്ഞപ്പൊടിയും ചേർത്തി അടച്ചു വെച്ചു വേവിക്കുക. വെന്ത ശേഷം തുറന്നു വെച്ച് വെള്ളം വറ്റിക്കുക. ഇതിൽ പച്ചമുളകും വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചു ചേർക്കുക. ബാക്കി പകുതി പട്ടയും മറ്റും പൊടിച്ചതും ചേർത്തി നന്നായി ഇളക്കുക. ഇതിൽ തേങ്ങ ചേർത്തി, മല്ലിയില അരിഞ്ഞതും പുതിന അരിഞ്ഞതും ചേർത്തി പകുതി നാരങ്ങാ നീരും ചേർത്തി നന്നായി ഇളക്കി അടുപ്പു ഓഫ് ചെയ്യുക.
മറ്റൊരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അരി കഴുകിയതു ചേർത്തി അല്പം ഉപ്പും അര സ്പൂൺ പട്ട ഗ്രാമ്പൂ പൊടിച്ചതും ചേർക്കുക. നാരങ്ങാ നീരും ചേർത്തി മുക്കാൽ വേവാകുമ്പോൾ അടുപ്പു ഓഫ് ചെയ്യുക.
ഒരു പരന്ന പാത്രത്തിൽ പച്ചക്കറികൾ നിരത്തി മേലെ ചോറും നിരത്തി മൂടി വെക്കുക.
അല്പം കഴിഞ്ഞു വിളംബാം. രുചിയുള്ള ബിരിയാണി റെഡി !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ