തക്കാളി രസം
ആവശ്യമുള്ള സാധനങ്ങൾ :
തക്കാളി : 3 എണ്ണം
വേവിച്ച പരുപ്പ് : 2 ടേബിൾസ്പൂൺ
പുളി : ഒരു നാരങ്ങാ വലുപ്പത്തിൽ
മുളകുപൊടി : ഒരു ടീസ്പൂൺ
മല്ലിപ്പൊടി : ഒരു ടീസ്പൂൺ
മഞ്ഞപ്പൊടി : ഒരു നുള്ള്
വെല്ലം : ഒരു ചെറിയ കഷ്ണം
നെയ്യ് : ഒരു ടീസ്പൂൺ
കടുക് : അര ടീസ്പൂൺ
ജീരകം : ഒരു നുള്ള്
കായപ്പൊടി : ഒരു നുള്ള്
കറിവേപ്പില : ഒരു തണ്ട്
ഉപ്പ് ആവശ്യത്തിന്
ചുവന്ന മുളക് ; 2 എണ്ണം രണ്ടായി പൊട്ടിച്ചത്
മല്ലിയില ; രണ്ടു തണ്ട്
ചെയ്യുന്ന വിധം :
സാംബാറിനു പെരുപ്പ് വേവിക്കുന്ന സമയത്തു ഒരു രണ്ടു ടേബിൾസ്പൂൺ പരുപ്പ് അതിലെ വെള്ളത്തോടെ എടുത്തു അതിൽ ഒരു തക്കാളി ഉടച്ചു ചേർത്തി മാറ്റി വെക്കുക.
പുളി അരമണിക്കൂർ വെള്ളത്തിലിട്ടു വെച്ച ശേഷം പിഴിഞ്ഞെടുത്തു വെക്കുക.
പുളിവെള്ളത്തിൽ മഞ്ഞപ്പൊടിയും മുളകുപൊടിയും മല്ലിപ്പൊടിയും ഉപ്പും വെല്ലവും ബാക്കി രണ്ടു തക്കാളി അരിഞ്ഞതും ചേർത്തി അഞ്ചു മിനിട്ടു തിളപ്പിക്കുക.
ഇതിൽ പരുപ്പ് വെള്ളത്തിൽ തക്കാളി ചേർത്തതും ഒഴിക്കുക. ഒരു മിനിട്ടു കൂടി അടുപ്പിൽ വെച്ചു തിള വരും മുൻപേ അടുപ്പിൽ നിന്നും മാറ്റുക.
ഒരു ചീനച്ചട്ടിയിൽ നെയ്യൊഴിച്ചു ചൂടായാൽ കടുകിട്ടു പൊട്ടിക്കുക. ഇതിൽ ചുവന്ന മുളകു പൊട്ടിച്ചതും കറിവേപ്പിലയും ചേർത്തി രസത്തിലേക്കൊഴിക്കുക. മേലെ മല്ലിയില അരിഞ്ഞതും തൂവുക.
ചോറിന്റെ കൂടെ കഴിക്കാൻ നന്നായിരിക്കും!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ