2019, നവംബർ 16, ശനിയാഴ്‌ച

Felafel




ആവശ്യമുള്ള സാധനങ്ങൾ :


കടല (Chickpeas)                    : 1 കപ്പ് 
ഉള്ളി                                        : ഒരെണ്ണം 
ജീരകം                                     : 1/4 
വെളുത്തുള്ളി                              : 4 അല്ലി 
പാർസ്ലി (parsley) അരിഞ്ഞത്  :1/4 കപ്പ് 
മല്ലിപ്പൊടി                                : 1 ടീസ്പൂൺ
 മുളകുപൊടി                              : 1/4 ടീസ്പൂൺ 
എണ്ണ വറുക്കാൻ ആവശ്യത്തിന് 
ഉപ്പ് ആവശ്യത്തിന് 


ചെയ്യുന്ന വിധം :


കടല ആറു മണിക്കൂർ വെള്ളത്തിലിട്ടു വെച്ച ശേഷം  വെള്ളത്തിൽ നിന്നും കോരിയെടുത്തു വെക്കുക.
എണ്ണയൊഴികെ എല്ലാ ചേരുവകളും ചേർത്ത് ബ്ലെൻഡറിലോ മിക്സിയിലോ ഇട്ടു തരുതരുപ്പായി അരക്കുക.
ഒരു മണിക്കൂർ ഫ്രിഡ്ജിൽ വെച്ചാൽ കുറച്ചു കൂടി നന്നായിരിക്കും.
അതിനുശേഷം ഒരു നാരങ്ങാ വലുപ്പത്തിൽ എടുത്തു ഉരുളകളാക്കുക. ഓവൽ ഷേപ്പിലോ round ഷേപ്പിലോ എങ്ങിനെ വേണമെങ്കിലും ഉണ്ടാക്കാം. അരച്ച കടല കൂട്ട് മുഴുവനും ഇങ്ങിനെ ഉരുട്ടി വെക്കുക.
എണ്ണ ഒരു ഫ്രൈപാനിൽ ചൂടാക്കാൻ വെക്കുക. ചൂടായ ശേഷം ഒരു ചെറിയ ഉരുള ഇട്ടു നോക്കുക, ചൂടായോ എന്നറിയാൻ. പാകത്തിനു ചൂടായാൽ ഉരുളകൾ ഓരോന്നായി മെല്ലെ എണ്ണയിലേക്കു ഇടുക. ഇടത്തരം തീയിൽ golden കളർ ആവുന്നതുവരെ വറുത്തു  കോരിയെടുക്കുക.  ഇത് വെറുതെ ഒരു സ്നാക്ക് ആയി കഴിക്കാം.  നല്ല സ്വാദുണ്ടാവും.
ചപ്പാത്തി പോലെയുണ്ടാക്കി ഉള്ളിൽ പിഞ്ചു വെള്ളരിക്കയും, കാരറ്റും ലെറ്റുസും  ഈ വറുത്ത ഉരുളകൾ ഉള്ളിൽ വെച്ച് കഴിക്കാനും നന്നായിരിക്കും.






2019, സെപ്റ്റംബർ 2, തിങ്കളാഴ്‌ച

Coriander Rasam




ആവശ്യമുള്ള സാധനങ്ങൾ :


കൊത്തമല്ലി                               : 2 ടേബിൾസ്പൂൺ 
വെളുത്തുള്ളി                               : 5 അല്ലി 
ജീരകം                                      : 1 ടീസ്പൂൺ 
കായപൊടി                               : 1/4 ടീസ്പൂൺ 
തക്കാളി                                    : ഒരെണ്ണം 
പച്ചമുളക്                                   : ഒരെണ്ണം നീളത്തിൽ കീറിയത് 
പുളി                                          : ഒരു നാരങ്ങാ വലുപ്പത്തിൽ 
മുളകുപൊടി                               : ഒരു ടീസ്പൂൺ 
കുരുമുളകുപൊടി                         : ഒരു ടീസ്പൂൺ 
പഞ്ചസാര                                : ഒരു ടീസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 
എണ്ണ                                       : ഒരു ടേബിൾസ്പൂൺ 
മല്ലിയില അരിഞ്ഞത്                : ഒരു ടേബിൾസ്പൂൺ 


ചെയുന്ന വിധം :


മല്ലിയും വെളുത്തുള്ളിയും ചതച്ചെടുക്കുക. പുളി   20 മിനിട്ടു നേരം രണ്ടു കപ്പ് വെള്ളത്തിലിട്ടു കുതിർത്തി പിഴിഞ്ഞു  വെള്ളം എടുത്തുവെക്കുക.
ഒരു പാനിൽ എണ്ണ  ചൂടാക്കി ജീരകവും കായവും ചേർക്കുക. ജീരകം പൊട്ടിയാൽ വെളുത്തുള്ളിയും മല്ലിയും ചതച്ചത് ചേർത്തി വഴറ്റുക. പച്ചമുളകും തക്കാളി അരിഞ്ഞതും ചേർത്തി, തക്കാളി കുഴഞ്ഞ പരുവമാവുമ്പോൾ  മുളകുപൊടിയും കുരുമുളകുപൊടിയും പഞ്ചസാരയും  ഉപ്പും ചേർത്തുക. ഇതിൽ പുളി വെള്ളം ചേർത്തി നന്നായി 
തിളച്ച ശേഷം  അടുപ്പിൽ നിന്നും വാങ്ങി വെക്കുക. മല്ലിയില മേലെ തൂവി വിളമ്പുന്ന പാത്രത്തിലേക്കു മാറ്റുക.
ചോറിന്റെ കൂടെ കഴിക്കാൻ നന്നായിരിക്കും.

2019, ഓഗസ്റ്റ് 29, വ്യാഴാഴ്‌ച

Baby Potato Fry



ആവശ്യമുള്ള സാധനങ്ങൾ :

ചെറിയ ഉരുളക്കിഴങ്ങു് (Baby Potatoes)             : 1/2  കിലോ 
ചെറിയ ഉള്ളി                                                    : 6 എണ്ണം 
മുളകുപൊടി                                                       : 2 ടീസ്പൂൺ 
മല്ലിപ്പൊടി                                                        : 1 ടീസ്പൂൺ 
മഞ്ഞപ്പൊടി                                                      : 1/4 ടീസ്പൂൺ 
വെളുത്തുള്ളി                                                      : 3 അല്ലി
ഉപ്പ്     ആവശ്യത്തിന് 
ജീരകം                                                             :  1 ടീസ്പൂൺ 
എണ്ണ                                                                : 2 ടേബിൾസ്പൂൺ
കറിവേപ്പില                                                      : ഒരു തണ്ട് 
  

ചെയ്യുന്ന വിധം :


ഉരുളക്കിഴങ്ങു് നന്നായി കഴുകി പ്രഷർ കുക്കറിൽ വേവിക്കാനിടുക.  രണ്ടു വിസിൽ മതിയാകും. ഉള്ളു വേവണം പക്ഷെ പൊടിഞ്ഞു പോകരുതു്.   തണുപ്പിച്ച ശേഷം  തോല് കളഞ്ഞു വെക്കുക.
ഉള്ളിയും വെളുത്തുള്ളിയും  മുളകുപൊടിയും മല്ലിപൊടിയും മഞ്ഞപ്പൊടിയും ഉപ്പും ഒന്നിച്ചു മിക്സിയിൽ ഒന്നു ചതച്ചെടുക്കണം.
ഒരു പാനിൽ എണ്ണയൊഴിച്ചു ജീരകം പൊട്ടിച്ചു കറിവേപ്പിലയിട്ട ശേഷം ചതച്ച മസാല ചേർത്തി ഒന്നു വഴറ്റിയ ശേഷം തോലു കളഞ്ഞ ഉരുളക്കിഴങ്ങു ചേർത്തി നന്നായി ഇളക്കി മസാല ഉരുളക്കിഴങ്ങിൽ പൊതിഞ്ഞ പരുവത്തിൽ തീ കെടുത്താം. ഒരു വിളമ്പുന്ന പാത്രത്തിലേക്കു മാറ്റുക. തൈരുസാദത്തിന്റെയും സാമ്പാർ ചോറിന്റെയും കൂടെ കഴിക്കാൻ നന്നായിരിക്കും.
 
                                                        

2019, ഏപ്രിൽ 4, വ്യാഴാഴ്‌ച

Chicken Tikka






ആവശ്യമുള്ള സാധനങ്ങൾ :

എല്ലില്ലാത്ത കോഴി                             : 1/2 കിലോ 
ഇഞ്ചി പേസ്റ്റ്                                      : 1 ടീസ്പൂൺ 
വെളുത്തുള്ളി പേസ്റ്റ്                             : 1 ടീസ്പൂൺ 
ഉപ്പു ആവശ്യത്തിന് 
തൈര്                                               : 2 ടേബിൾസ്പൂൺ 
മഞ്ഞപ്പൊടി                                      : 1/4 ടീസ്പൂൺ 
മുളകുപൊടി                                       : 1/2 ടീസ്പൂൺ
ഗരം മസാല                                      : 1/8 ടീസ്പൂൺ 
ചെറുനാരങ്ങ                                     : ഒന്ന് 

ചെയ്യുന്ന വിധം :

കോഴി ചെറിയ കഷ്ണങ്ങളായി മുറിച്ചു നന്നായി കഴുകി വെക്കുക.  ചെറുനാരങ്ങായൊഴികെ മറ്റെല്ലാ ചേരുവകളും ഒന്നിച്ചു കലർത്തി കോഴിയിൽ പുരട്ടി വെക്കുക. അരമണിക്കൂർ നേരം ഫ്രിഡ്ജിൽ വെച്ച ശേഷം ഓരോ കഷ്‌ണമായി കോലിൽ കുത്തി ഗ്രില്ലിലോ ഓവനിലോ വെച്ച് ഗ്രിൽ ചെയ്തെടുക്കുക.

ഒരു പ്ലേറ്റിൽ വെച്ച് ഉള്ളി വട്ടത്തിലരിഞ്ഞതും ചെറുനാരങ്ങ അരിഞ്ഞതും വെച്ച് വിളമ്പുക.

2019, മാർച്ച് 15, വെള്ളിയാഴ്‌ച

Carrot Dosa

കാരറ്റ് ദോശ





ആവശ്യമുള്ള സാധനങ്ങൾ:


പച്ചരി                                     : 2 കപ്പ് 
കാരറ്റ്                                     : 2 എണ്ണം ഇടത്തരം 
ഉപ്പ് ആവശ്യത്തിന് 
ചുവന്ന മുളക്                           : 2 എണ്ണം 
എണ്ണ ആവശ്യത്തിന് 


ചെയ്യുന്ന വിധം :


പച്ചരി അരമണിക്കൂർ  വെള്ളത്തിൽ കുതിർത്താനിടുക.  കാരറ്റ് തോല് ചീകി ചെറിയ കഷ്ണങ്ങളാക്കി കുതിർന്ന അരിയുടെ കൂടെ  ചുവന്ന മുളകും കൂട്ടി അരച്ചെടുക്കുക. പാകത്തിനു വെള്ളം ചേർത്തി ഉപ്പും ചേർത്തി കലക്കുക.
ദോശ തവ ചൂടാക്കി ഒരു കൈയിൽ നിറയെ മാവെടുത്തു ദോശക്കല്ലിൽ വട്ടത്തിൽ ഘനമില്ലാതെ പരത്തുക. അല്പം എണ്ണ ചുറ്റും തൂവി കൊടുക്കണം. 

 
മൊരിഞ്ഞു വരുമ്പോൾ മടക്കി കല്ലിൽ നിന്നും എടുത്തു മാറ്റുക.  ഘനമില്ലാത്ത ദോശ ആയതു കൊണ്ടു തിരിച്ചിടേണ്ട ആവശ്യമില്ല.



കാരറ്റ് ദോശ റെഡി!  ചൂടോടെ തേങ്ങാ ചട്ണി കൂട്ടി കഴിയ്ക്കാം.!

2019, മാർച്ച് 3, ഞായറാഴ്‌ച

Mushroom masala





ആവശ്യമുള്ള സാധനങ്ങൾ :

         കൂൺ (Button mushroom)                            : 200 ഗ്രാം  
         വലിയ ഉള്ളി                                               : 1 
         തക്കാളി                                                     : 1 
         ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്                       : 1 ടീസ്പൂൺ  
         എണ്ണ                                                         : 2 ടേബിൾസ്പൂൺ                                           
         ജീരകം                                                       : ഒരു നുള്ള് 
         മുളകുപൊടി                                                : 3/4 ടീസ്പൂൺ
         മഞ്ഞപ്പൊടി                                              : 1/8 ടീസ്പൂൺ  
         മീറ്റ് മസാല                                               : 1 ടീസ്പൂൺ
         ഉപ്പ്  ആവശ്യത്തിന്

ചെയ്യുന്ന വിധം:

കൂൺ ഘനമില്ലാതെ അരിഞ്ഞു വെക്കുക.
ഉള്ളി ചെറുതായി മുറിച്ചു  വെക്കുക. പച്ചമുളക് നീളത്തിൽ കീറി വെക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി ജീരകം ഇട്ടു പൊട്ടിച്ചു ചെറുതായി അരിഞ്ഞ ഉള്ളി ഇട്ടു വഴറ്റുക. ഇതിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റു ചേർത്തി വീണ്ടും വഴറ്റുക. മുളകുപൊടിയും മഞ്ഞപ്പൊടിയും ചേർത്തി പച്ചമണം പോവുമ്പോൾ ഇതിൽ തക്കാളി അരിഞ്ഞതും ചേർത്തി വഴറ്റിയ ശേഷം അരിഞ്ഞ കൂൺ ചേർത്തി വഴറ്റണം. ഇതിൽ ഉപ്പും മീറ്റ് മസാലയും ചാർത്തി നന്നായി ഇളക്കി രണ്ടു മിനിട്ടിനു ശേഷം അടുപ്പിൽ നിന്നും മാറ്റിവെക്കുക.
ചോറിനും ചപ്പാത്തിക്കും ചേരുന്ന വിഭവമാണ് ഇത്.