2020, ജൂൺ 5, വെള്ളിയാഴ്‌ച

Methi Sprout Dosa/Mulappicha uluva dosa


ഉലുവ മുളപ്പിച്ച ദോശ




ആവശ്യമുള്ള സാധനങ്ങൾ :


പച്ചരി                                     :  2 കപ്പ് 
ഉലുവ മുളപ്പിച്ചത്                      :1/4 കപ്പ് 
ചോറ്                                     : 1/4 കപ്പ് 
ഉപ്പ് ആവശ്യത്തിന് 
എണ്ണ                                     : 2 ടേബിൾസ്പൂൺ 


ചെയ്യുന്ന വിധം :

ഉലുവ മുളപ്പിക്കാൻ എളുപ്പമാണ്. ഉലുവ കഴുകി വെള്ളത്തിൽ കുതിരാനിടുക.  ഒരു ദിവസം മുഴുവൻ കുതിർന്ന ശേഷം അടുത്ത ദിവസം വെള്ളത്തിൽ നിന്നും വാരി എടുത്തു ഓട്ടപാത്രത്തിൽ ഇട്ടു അടച്ച വെക്കുക. രണ്ടുദിവസത്തിനുള്ളിൽ മുളച്ചു തുടങ്ങും. ഫ്രിഡ്ജിൽ വെച്ചാൽ കുറേശ്ശേ എടുത്തു ഉപയോഗിക്കാം. Diabetes ഉള്ളവർക്കു ദിവസവും ഒരു സ്പൂൺ രാവിലെ കഴിച്ചാൽ നല്ലതാണ്.





പച്ചരി  അര മണിക്കൂർ കുതിർത്തു വെക്കുക.   ഉലുവ മുളപ്പിച്ചതും ചേർത്തി അരക്കുക.



 അല്പം അരഞ്ഞതിനു  ശേഷം ചോറും ചേർത്തി അരക്കുക. അരച്ചുവെച്ച  മാവിൽ ഉപ്പു ചേർത്തി കലക്കി വെക്കുക.



 ദോശ തവ ചൂടാക്കിയ ശേഷം ഓരോ കയിൽ  മാവെടുത്തു ഘനമില്ലാതെ പരത്തി അല്പം എണ്ണ ചുറ്റും തൂവി കൊടുത്തു മൊരിഞ്ഞ ശേഷം  തവയിൽ നിന്നും മാറ്റി ബാക്കി മാവുംകൊണ്ട് ഇതുപോലെ ചുട്ടെടുക്കുക.
ഇഷ്ടമുള്ള ചട്ണി ചേർത്തി ചൂടോടെ കഴിക്കാം.

 ചോറിനു പകരം അല്പം അവിൽ കുതിർത്തതു ചേർത്തരച്ചാലും ദോശ soft ആയിരിക്കും..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ