റൊട്ടി ബജ്ജി :
റൊട്ടി കഷ്ണങ്ങൾ : 2 എണ്ണം
കടലമാവ് : 1 കപ്പ്
അരിപ്പൊടി : 1/4 കപ്പ്
മുളകുപൊടി : 1 ടീസ്പൂണ്‍
കായം : 1/4 സ്പൂണ്‍
ഉപ്പു് ആവശ്യത്തിന്
എണ്ണ പൊരിക്കാൻ വേണ്ടത്
ചെയ്യുന്ന വിധം :
റൊട്ടി കഷ്ണങ്ങൾ നാലായി ത്രികോണാകൃതിയിൽ മുറിക്കുക.
ഒരു പാത്രത്തിൽ കടലമാവും, അരിപ്പൊടിയും, ഉപ്പും, മുളകുപൊടിയും, കായവും ചേർത്തി അല്പാല്പമായി വെള്ളമൊഴിച്ചു കട്ടിയായി കലക്കി വെക്കുക.
റൊട്ടി കഷ്ണങ്ങൾ ഒന്ന് ദോശ കല്ലിൽ വെച്ച് ചൂടാക്കിയ ശേഷം ബജ്ജി ഉണ്ടാക്കുന്നതു കുറച്ചുകൂടി നന്നായിരിക്കും.
ദോശക്കല്ലിൽ ചൂടാക്കിയ റൊട്ടി കഷ്ണങ്ങൾ ഓരോന്നായി കലക്കിയ മാവിൽ മുക്കി ചൂടായ എണ്ണയിൽ പൊരി ച്ചെടുക്കുക . തക്കാളി സോസ് കൂട്ടി ചൂടായി കഴിക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ