നാരങ്ങ അച്ചാർ
ആവശ്യമുള്ള സാധനങ്ങൾ
നാരങ്ങ : 4 എണ്ണം
മുളകുപൊടി : 1 ടേബിൾസ്പൂണ്‍
ഉലുവപ്പൊടി : 1/4 ടീസ്പൂണ്‍
കായപ്പൊടി : ഒരു നുള്ള്
ഉപ്പു് ആവശ്യത്തിന്
നല്ലെണ്ണ : 1 ടേബിൾസ്പൂണ്‍
കടുക് : 1 ടീസ്പൂണ്‍
കറിവേപ്പില : 1 തണ്ട്
ചെയ്യുന്ന വിധം
ഒരു ടീസ്പൂണ്‍ നല്ലെണ്ണ ചൂടാക്കി അതിൽ മുഴുവൻ നാരങ്ങയുമിട്ട് നിറം മാറുന്നത് വരെ വതക്കുക.
അതിനു ശേഷം നന്നായി തുടച്ച് എട്ടു കഷ്ണങ്ങളായി മുറിച്ച് ഉപ്പിട്ട് അടച്ചു രണ്ടു ദിവസം വെക്കുക.
ഒരു ചീനച്ചട്ടിയിൽ നല്ലെണ്ണ ചൂടാക്കി കടുകിട്ട് പൊട്ടിയ ശേഷം കറിവേപ്പിലയിട്ട് തീ കെടുത്തി മുളകുപൊടിയും ഉലുവാപ്പൊടിയും കായപ്പൊടിയും ചേർത്തി നന്നായി ഇളക്കുക. ഇതിൽ ഉപ്പിട്ടു വെച്ച നാരങ്ങയും ഇട്ട് ഇളക്കി വെക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ