2014, ഒക്‌ടോബർ 30, വ്യാഴാഴ്‌ച

Vazhuthinanga(brinjal) upperi

വഴുതിനങ്ങ ഉപ്പേരി :




ആവശ്യമുള്ള സാധനങ്ങൾ

വഴുതിനങ്ങ           : 6 എണ്ണം
മുളകുപൊടി         : 1 ടേബിൾസ്പൂണ്‍
മല്ലിപ്പൊടി              : 1 ടീസ്പൂണ്‍
മഞ്ഞപ്പൊടി           : അര ടീസ്പൂണ്‍
വെളുത്തുള്ളി       : 6 എണ്ണം
ഉപ്പു്   ആവശ്യത്തിന്
എണ്ണ                          : 2 ടേബിൾസ്പൂണ്‍
ചെറിയ ഉള്ളി        : 7 എണ്ണം


ചെയ്യുന്ന വിധം :

വഴുതിനങ്ങ ചെറിയതു നോക്കി വാങ്ങുക. ചെറിയ വയലെറ്റ്‌ നിറമുള്ള വഴുതിനങ്ങകളാണ് ഇതിനുപയോഗിക്കുന്നത്.
വഴുതിനങ്ങ  ഞെട്ടു കളയാതെ  നാലായി കീറി വെള്ളത്തിലിട്ടു വെക്കുക.
ഒരു ചീനച്ചട്ടി ചൂടാക്കി അതിൽ മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞപ്പൊടിയും ചെറിയ തീയിൽ ഒന്നു നിറം മാറുന്നതു വരെ ചൂടാക്കി (എണ്ണയില്ലാതെ) വാങ്ങിവെക്കുക.




ആറിയ ശേഷം ഇതിൽ ചെറിയ ഉള്ളിയും അല്പം ഉപ്പും ചേർത്തി അരച്ചു  വെക്കുക.
വഴുതിനങ്ങ വെള്ളത്തിൽ  നിന്നെടുത്ത് വെള്ളം നന്നായി കുടഞ്ഞ ശേഷം അരച്ച മസാല കുറേശ്ശെ ഇതിൽ മുറിച്ച ഭാഗത്തു  പുരട്ടി വെക്കുക.




ഒരു പത്തു മിനിട്ടിനു ശേഷം ഒരു നോണ്‍സ്റ്റിക് ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാക്കി  ഈ പുരട്ടി വെച്ച വഴുതിനങ്ങ ഇട്ടു അല്പം കൂടി ഉപ്പും ചേർത്തി ചെറിയ തീയിൽ വേവിക്കാനിടുക.




ബാക്കി വന്ന മസാലയുണ്ടെങ്കിൽ അതും ചേർത്തി വളരെ കുറച്ചു വെള്ളം ഒഴിച്ച് (അധികം വെള്ളം ഒഴിച്ചാൽ വഴുതിനങ്ങ ഉടഞ്ഞുപോകും) പാത്രം അടച്ചു വെച്ചു വേവിക്കുക. ഇടയ്ക്കു തുറന്ന് മെല്ലെ ഉടഞ്ഞുപോകാതെ ഇളക്കണം. ഇതിൽ വെളുത്തുള്ളിയും ചേർത്തുക. വഴുതിനങ്ങ വെന്താൽ പാത്രം തുറന്നു വെച്ചു ചെറിയ തീയിൽ കുറേശ്ശെ എണ്ണയൊഴിച്ചു ഇളക്കിക്കൊടുക്കണം. ബ്രൌണ്‍ നിറമാവുമ്പോൾ (കരിയരുത്) സ്റ്റവ് കെടുത്തി വിളമ്പുന്ന പാത്രത്തിലേക്കു  മാറ്റുക.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ