2014, ഒക്‌ടോബർ 31, വെള്ളിയാഴ്‌ച

Boondhi



ബൂന്ദി




 

 ആവശ്യമുള്ള സാധനങ്ങൾ :


കടലമാവ്             :  1 കപ്പ്‌
പഞ്ചസാര             :  ഒന്നര കപ്പ്‌
അണ്ടിപരുപ്പ്       : 10 എണ്ണം
പച്ചകർപ്പൂരം      : ഒരു നുള്ള്
ഉണക്കമുന്തിരി    : 6 എണ്ണം
നെയ്യ്                         : 1 ടേബിൾസ്പൂണ്‍
പഞ്ചസാരപ്പൊടി : 1 ടേബിൾസ്പൂണ്‍
ഏലക്കപ്പൊടി        : 1/4 ടീസ്പൂണ്‍
വെള്ളം ആവശ്യത്തിന്
എണ്ണ പൊരിക്കാൻ വേണ്ടത്

ചെയ്യുന്ന വിധം

കടലമാവ്  അര കപ്പ്‌  വെള്ളത്തിൽ കലക്കുക.  മാവ് കട്ടിയില്ലാതെ വേണം, അതനുസരിച്ച് കലക്കുക.  നല്ല നിറം കിട്ടാൻ വേണമെങ്കിൽ ഒരല്പം മഞ്ഞ കളർ ചെർത്താം.
ഒരു ചീനച്ചട്ടിയിൽ വറുക്കാൻ വേണ്ട എണ്ണയൊഴിച്ചു  ചൂടാക്കുക.
മാവു കുറേശ്ശെ എടുത്ത് ജാർണി (ഓട്ടയുള്ള ചട്ടുകം )യിലൂടെ എണ്ണയിലേക്കു ഒഴിക്കുക.
 ചീനച്ചട്ടിയുടെ അല്പം മുകളിൽ ജാർണി  പിടിച്ച് കുറേശ്ശെയായി ഒഴിക്കണം.ഇടക്ക്  ഇളക്കി ഒന്നു ചെറുതായി മൊരിയുന്നതു വരെ വറുത്തു കോരുക.  ഇതുപോലെ മാവു മുഴുവൻ വറുത്തു കോരണം.




ഒരു പാനിൽ പഞ്ചസാരയും അര കപ്പ്‌ വെള്ളവും ചേർത്തി തിളപ്പിക്കുക. അഞ്ചോ ആറോ മിനിട്ടു കഴിയുമ്പോഴേക്കും പഞ്ചസാര പാനിയാകും.
അല്പം വെള്ളം ഒരു ചെറിയ കപ്പിൽ എടുത്ത് ഒറ്റിച്ചാൽ കട്ടിയായി വീഴും. അതുരുട്ടിയെടുക്കാൻ കിട്ടും. കൈവിരുകൾക്കിടയിൽ വെച്ചാൽ ഒരു നൂല് പോലെ വരും. ഇതാണ്   പാകം.
ഒരു സ്പൂണ്‍ നെയ്യിൽ അണ്ടിപരുപ്പു ഇളം ബ്രൌണ്‍ നിറത്തിൽ വറുത്തെടുക്കുക. അതിനുശേഷം അതേ  നെയ്യിൽ തന്നെ ഉണക്ക മുന്തിരിയും വറുത്തെടുക്കുക. വറുത്തെടുത്ത അണ്ടിപരുപ്പും മുന്തിരിയും ഏലക്ക പ്പൊടിയും പച്ചകർപ്പൂരവും എല്ലാം പഞ്ചസാര പാവിൽ ചേർത്ത്‌  വറുത്തെടുത്ത ബൂന്ദിയും ഇട്ടു നന്നായി ഇളക്കണം. ഒടുവിൽ  പൊടിച്ച പഞ്ചസാരയും ചേർക്കുക.





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ