സേമിയ ഹൽവ
സേമിയ : 1 കപ്പ്
പഞ്ചസാര : 3/4 കപ്പ്
നെയ്യ് : 2 ടേബിൾസ്പൂണ്‍
അണ്ടിപരുപ്പ് : 10 എണ്ണം
ഏലക്കായ : 4 എണ്ണം
ചെയ്യുന്ന വിധം
ഒരു പാൻ ചൂടാക്കി സേമിയ അതിലിട്ടു ഇളം ബ്രൌണ്‍ നിറം വരുന്നതു വരെ വറുത്തു വെക്കുക.
നെയ്യ് ചൂടാക്കി അണ്ടിപരുപ്പു വറുക്കുക. വറുത്ത അണ്ടിപരുപ്പു നെയ്യിൽ നിന്നും മാറ്റിയ ശേഷം അതിൽ 3 കപ്പ് വെള്ളം ഒഴിച്ചു തിളക്കുമ്പോൾ വറുത്ത സേമിയ ചേർത്തി വേവിക്കുക. വെന്ത ശേഷം പഞ്ചസാര ചേർത്തി നന്നായി ഇളക്കുക.
പഞ്ചസാര അലിഞ്ഞ ശേഷം ചെറിയ തീയിൽ രണ്ടു മിനിട്ട് ഇളക്കിയ ശേഷം തീയിൽ നിന്നും മാറ്റുക.
നല്ല നിറം വേണമെങ്കിൽ രണ്ടു തുള്ളി കളർ ചേർത്താം.
വറുത്ത അണ്ടിപരുപ്പു കൊണ്ടലങ്കരിക്കുക. സേമിയ ഹൽവ റെഡി!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ