വെളുത്തുള്ളി അച്ചാർ
ആവശ്യമുള്ള സാധനങ്ങൾ :
വെളുത്തുള്ളി : 2 കുടം (ബൾബ്)
മുളകുപൊടി : 1ടേബിൾസ്പൂണ്‍
ഉലുവ : 1/4 ടീസ്പൂണ്‍
നല്ലെണ്ണ : 3 ടേബിൾസ്പൂണ്‍
പുളി പേസ്റ്റ് : 1/4 ടീസ്പൂണ്‍
ഉപ്പു് ആവശ്യത്തിന്
ചെയ്യുന്ന വിധം :
ഉലുവ ചീനച്ചട്ടിയിലിട്ടു എണ്ണയില്ലാതെ വറുത്തു പൊടിക്കുക.
വെളുത്തുള്ളി അല്ലികളാക്കുക, വലിയ അല്ലിയാണെങ്കിൽ ഒന്നു നീളത്തിൽ അരിയുക.
ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് വെളുത്തുള്ളി ഇളം ബ്രൌണ്‍ നിറത്തിൽ വറുത്തെടുക്കുക.
വെളുത്തുള്ളി എണ്ണയിൽ നിന്നും മാറ്റിയ ശേഷം അതിൽ മുളകുപൊടിയും ഉലുവാപ്പൊടിയും കായവും ഇടുക. ഇതിൽ പുളി പേസ്റ്റും ഉപ്പും ചേർത്തി നന്നായി ഇളക്കിയ ശേഷം വറുത്ത വെളുത്തുള്ളി ചേർത്തി ഇളക്കുക.
പുളിക്കു പകരം വിനിഗർ ചേർത്താലും മതി.
നന്നായി ആറിയ ശേഷം വെള്ളമില്ലാത്ത കുപ്പിയിലേക്കു മാറ്റുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ