ചെറുപയർ വാഴക്ക എരിശ്ശേരി :
ആവശ്യമുള്ള സാധനങ്ങൾ :
വാഴക്ക : 1
ചെറുപയർ : 1/2 കപ്പ്
തേങ്ങാ ചിരവിയത് : 1/2 കപ്പ്
ജീരകം : 1/4 ടീസ്പൂൺ
മുളകുപൊടി : 1/2 ടീസ്പൂൺ
മഞ്ഞപ്പൊടി : 1/4 ടീസ്പൂൺ
കുരുമുളകുപൊടി : 1/4 ടീസ്പൂൺ
കടുക് : 1 ടീസ്പൂൺ
ചുവന്ന മുളക് : 1 രണ്ടായി പൊട്ടിച്ചത്
കറിവേപ്പില : ഒരു തണ്ട്
എണ്ണ : ഒരു ടേബിൾ സ്പൂൺ
ചെയ്യുന്ന വിധം :
ചെറുപയർ പ്രെഷർ കുക്കറിൽ വേവിച്ചു വെക്കുക.
വാഴക്ക ചെറിയ കഷ്ണങ്ങളായി മുറിച്ചു വെള്ളത്തിൽ ഇട്ടു വെക്കുക. അല്പം മഞ്ഞപ്പൊടി ഇതിൽ ചേർക്കുക.
തേങ്ങയും ജീരകവും കൂടി നന്നായി അരച്ചു വെക്കുക.
വാഴക്ക മഞ്ഞപ്പൊടി ഇട്ട വെള്ളത്തിൽ നിന്നും എടുത്തു കഴുകി ചെറുപയറിന്റെ കൂടെ ചേർത്തി അതിൽ മഞ്ഞപ്പൊടിയും മുളകുപൊടിയും കുരുമുളകുപൊടിയും ഉപ്പും ചേർത്തി വേവിക്കുക. വെന്ത ശേഷം ചെറുതായി ഉടക്കുക. ഇതിൽ അരച്ചുവെച്ച തേങ്ങ ചേർത്തി രണ്ടു മിനിട്ടു തിളപ്പിക്കുക.
അടുപ്പിൽ നിന്നും മാറ്റിവെച്ച ശേഷം ചീനച്ചട്ടിയിൽ ഒരു ടേബിൾ സ്പൂൺ എണ്ണയൊഴിച്ചു ചൂടാകുമ്പോൾ കടുകിട്ടു പൊട്ടിയാലുടൻ മുളകു പൊട്ടിച്ചതും കറിവേപ്പിലയും ചേർത്തി ഒന്നു വറുത്ത ശേഷം കൂട്ടനിലേക്ക് ഒഴിക്കുക. കുറുകിയ പരുവത്തിലായിരിക്കണം ഈ കറി. ചോറിന്റെ കൂടെ കഴിക്കാൻ നന്നായിരിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ