മാങ്ങാ ചമ്മന്തി
ആവശ്യമുള്ള സാധനങ്ങൾ :
ചുവന്ന മുളക് : 4 എണ്ണം
പച്ചമാങ്ങാ : 1/2
തേങ്ങ ചിരവിയത് : 1/4 കപ്പ്
ഇഞ്ചി : 1/4" കഷ്ണം
ഉപ്പ് ആവശ്യത്തിന്
ചെയ്യുന്ന വിധം:
മുളക് അടുപ്പിൽ തീയിലിട്ടു ചുട്ടെടുക്കുക. എന്നിട്ടു് തേങ്ങയും മാങ്ങയും ഇഞ്ചിയും ഉപ്പും ചേർത്തി നന്നായരയ്ക്കുക.
മാങ്ങ പുളി നോക്കി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. അല്പം വെളിച്ചെണ്ണ മേലെ തൂവിയാൽ നന്നായിരിക്കും.
ചോറിന്റെ കൂടെ കഴിക്കാൻ നന്നായിരിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ