2017, ജൂൺ 27, ചൊവ്വാഴ്ച

Moong sprout biryani


മുളപ്പിച്ച ചെറുപയർ ബിരിയാണി  






ആവശ്യമുള്ള സാധനങ്ങൾ :

ചെറുപയർ  മുളപ്പിച്ചത്        : 1/2  കപ്പ് 

ചോറുണ്ടാക്കാൻ :

ബാസ്മതി അരി                    : 1 കപ്പ് 
ഗ്രാംപൂ                                 : 2 എണ്ണം 
പട്ട                                        : 1 ഇഞ്ചു നീളത്തിൽ 
നെയ്യ്                                   : 2 ടീസ്പൂൺ 
ഉപ്പ് ആവശ്യത്തിന് 


അരക്കാൻ വേണ്ടത് :


വലിയ ഉള്ളി                       : ഇടത്തരം ഒന്ന് 
തക്കാളി                             : 1 
പച്ചമുളക്                          : 2 എണ്ണം 
ഇഞ്ചി                                : 1/2 ഇഞ്ചു നീളത്തിൽ 
വെളുത്തുള്ളി                   : 3 എണ്ണം 
പുതിനയില                      : ഒരു പിടി 


മസാലക്കു വേണ്ടത് :

ഉള്ളി                                 : 2 എണ്ണം നീളത്തിൽ അരിഞ്ഞത് 
കട്ടതൈര്                         : 1/2  കപ്പ് 
വഴനയില (bayleaf)         : 1
പെരുംജീരകം                  : 1 ടീസ്പൂൺ 
പട്ട                                    : ഒരിഞ്ചു നീളത്തിൽ 
ഏലക്ക                            : 2 എണ്ണം 
ഗ്രാംപൂ                            : 3 എണ്ണം 
മഞ്ഞപ്പൊടി                   : 1/4 ടീസ്പൂൺ 
മുളകുപൊടി                  : 1 ടീസ്പൂൺ 
മല്ലിപ്പൊടി                       : 1 ടീസ്പൂൺ 
പച്ചമുളക്                       : 2 എണ്ണം നീളത്തിൽ രണ്ടായി പിളർന്നത് 
ഉപ്പ്  ആവശ്യത്തിന് 
എണ്ണ                              : ഒരു ടീസ്പൂൺ 
നെയ്യ്                             : ഒരു ടീസ്പൂൺ 


ചെയ്യുന്ന വിധം :

ചെറുപയർ നേരത്തെ മുളപ്പിച്ചു വെക്കണം അല്ലെങ്കിൽ മാർക്കറ്റിൽ നിന്നും വാങ്ങിവെക്കുക.
മുളപ്പിച്ച ചെറുപയർ തിളച്ച വെള്ളം ചേർത്തി ഒന്നു വേവിച്ചു വെക്കുക.

അരക്കാൻ വേണ്ടത് എന്ന ലിസ്റ്റിലുള്ള എല്ലാം കൂടി അരച്ചുവെക്കുക.
ഉള്ളി ഘനമില്ലാതെ നീളത്തിൽ അരിഞ്ഞു വെക്കുക. പച്ചമുളക് നീളത്തിൽ കീറിവെക്കുക.

അരി കഴുകി ഒരു മുപ്പതു മിനിട്ടു  കുതിർത്തുക.
ഒരു പാനിൽ നെയ്യു ചൂടാക്കി പട്ടയും ഗ്രാംപൂവു  ഒന്നു ചെറുതായി വറുത്തുവെക്കുക.
ഒരു പാത്രത്തിൽ  4-5 കപ്പ് വെള്ളം തിളപ്പിച്ചു,  ഉപ്പും വറുത്തുവെച്ച പട്ടയും ഗ്രാന്പുവും  ആ നെയ്യോടെ അതിൽ ഒഴിച്ച  ശേഷം കഴുകി വെച്ച അരി വാരി ഇതിൽ ഇട്ടു ഒരു മുക്കാൽ വേവാകുന്നതു വരെ വേവിച്ചു വെള്ളം വാലാൻ വെക്കുക.

ഒരു പാനിൽ നെയ്യു ചൂടാക്കി പട്ടയും ഗ്രാന്പുവും  ഏലക്കയും വഴനയിലയും പെരുംജീരകവും വറുത്ത ശേഷം അതിൽ നീളത്തിൽ അരിഞ്ഞു വെച്ച  ഉള്ളിയും പച്ചമുളകും ഇട്ടു വഴറ്റുക. ഇതിൽ അരച്ചുവെച്ച ഉള്ളി തക്കാളി മിശ്രിതം ചേർത്തി ഒരു മൂന്നു മിനിട്ടു വഴറ്റുക.

ഇതിൽ തൈരു ചേർത്തി ഇളക്കുക.





ഇതിൽ മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞപ്പൊടിയും വേവിച്ചു വെച്ച ചെറുപയറും ഉപ്പും ചേർത്തി നന്നായി ഇളക്കുക.  ഇനി വേവിച്ചു വെച്ച ചോറും ചേർത്തി ഒപ്പം ചെറുതീയിൽ 2  മിനിട്ടു വെച്ച്  ഇളക്കിയ ശേഷം  തീ കെടുത്തി മല്ലിയില തൂവുക.


  • വറുത്ത അണ്ടിപരുപ്പോ ബദാമോ  ഇഷ്ടമാണെങ്കിൽ മേലെ തൂവാം.
  • വിളംബുന്ന പാത്രത്തിലേക്കു മാറ്റി  ചൂടോടെ കഴിക്കാം!




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ