അരി പത്തിരി
പത്തിരി കേരളത്തിലെ, പ്രത്യേകിച്ച് മുസ്ലിം വീടുകളിലെ ഒരു വിഭവമാണ്. പത്തിരി കോഴിക്കറി കൂട്ടിയാണ് പൊതുവേ കഴിക്കാറുള്ളത്.
ആവശ്യമുള്ള സാധനങ്ങൾ
അരിപ്പൊടി : 1 കപ്പ്
ഉപ്പു് ആവശ്യത്തിന്
എണ്ണ : 1 ടീസ്പൂണ്‍
വെള്ളം (ഏകദേശം ഒരു കപ്പ് )
ചെയ്യുന്ന വിധം
അരിപ്പൊടി മാർക്കറ്റിൽ നിന്നു വാങ്ങാൻ കിട്ടും. നിറപറ, ഡബിൾ ഹോർസ് എന്നീ ബ്രാൻഡുകൾ കിട്ടും.
ഒരു ചീനചട്ടിയിൽ വെള്ളം ഒരു സ്പൂണ്‍ എണ്ണയും ഉപ്പും ചേർത്തി തിളപ്പിക്കുക.
തീ കുറച്ച് ഇതിൽ അരിപ്പൊടി കുറേശ്ശെയായി ഇട്ട് ഇളക്കികൊണ്ടിരിക്കണം.
അടിയിൽ പിടിക്കാതെ ശ്രദ്ധിക്കണം. വെള്ളം വറ്റി മാവ് കട്ടിയായാൽ തീ കെടുത്തി സ്പൂണ്‍ കൊണ്ട് നന്നായി ഇളക്കി അല്പം വെളിച്ചെണ്ണ കൈയിൽ തടവി നന്നായി കുഴക്കണം. നല്ല മൃദുവായ്രിക്കണം.
ഇതിൽ നിന്ന് കുറേശ്ശെ എടുത്തു ചെറിയ ഉരുളകളാക്കണം.
ഓരോ ഉരുളയും എടുത്ത് പൂരിക്കല്ലിൽ മാവു തൂവി വട്ടത്തിൽ പരത്തിയെടുക്കുക.
ഒരു ദോശക്കല്ലു ചൂടാക്കി പത്തിരി തിരിച്ചും മറിച്ചും ഇട്ടു ചുട്ടെടുക്കുക. ബ്രൌണ്‍ നിറം ആവും മുമ്പേ ദോശക്കല്ലിൽ നിന്ന് മാറ്റണം.അടുത്ത പത്തിരി ഇടും മുമ്പേ ദോശക്കല്ല് നന്നായി തുടക്കണം.
നല്ല കോഴിക്കറിയോ മട്ടണ്‍കറിയോ കൂട്ടി കഴിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ