നൂൽ പുട്ടു പിഴിഞ്ഞതു പൊട്ടിച്ചു കടുകുവറുത്താൽ സേവയായി. സേവ തന്നെ പലവിധം ഉണ്ടാക്കാം. നാരങ്ങ സേവ, തേങ്ങ സേവ, പച്ചക്കറി സേവ , തക്കാളി സേവ എന്നിങ്ങനെ.
ആദ്യം നൂൽപുട്ടുണ്ടാക്കുക.
എന്നിട്ടു കൈകൊണ്ടു അടർത്തിയെടുത്തു വെക്കുക.
ആവശ്യമുള്ള സാധനങ്ങൾ:
പിഴിഞ്ഞ് വെച്ച സേവ : 2 കപ്പ്
വലിയ ഉള്ളി : 1 അരിഞ്ഞത്
പച്ചമുളക് : 2 എണ്ണം അരിഞ്ഞത്
ചുവന്ന മുളക് : 1 രണ്ടായി പൊട്ടിച്ചത്
ചുവന്ന മുളക് : 1 രണ്ടായി പൊട്ടിച്ചത്
തക്കാളി : 1 വലുത് അരിഞ്ഞത്
മഞ്ഞപ്പൊടി : ഒരു നുള്ള്
മുളകുപൊടി : 1/4 ടീസ്പൂൺ
പെരുംജീരകം : 1/4 ടീസ്പൂൺ
എണ്ണ : 1 ടേബിൾസ്പൂൺ
കടുക് : 1 ടീസ്പൂൺ
ഉഴുന്ന് പരുപ്പ് : 1/4 ടീസ്പൂൺ
കറിവേപ്പില : 1 തണ്ട്
മല്ലിയില അരിഞ്ഞത് : 1 ടേബിൾസ്പൂൺ
പെരുംജീരകം : 1/4 ടീസ്പൂൺ
എണ്ണ : 1 ടേബിൾസ്പൂൺ
കടുക് : 1 ടീസ്പൂൺ
ഉഴുന്ന് പരുപ്പ് : 1/4 ടീസ്പൂൺ
കറിവേപ്പില : 1 തണ്ട്
മല്ലിയില അരിഞ്ഞത് : 1 ടേബിൾസ്പൂൺ
ചെയ്യുന്ന വിധം :
ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ചു ചൂടായാൽ കടുകും ഉഴുന്നുപരുപ്പും പൊട്ടിച്ച ചുവന്ന മുളകും ഇട്ടു കടുകു പൊട്ടിയാൽ കറിവേപ്പിലയും പെരുംജീരകവും ഇട്ടു ഒന്നു വഴറ്റിയ ശേഷം അരിഞ്ഞുവെച്ച ഉള്ളിയും പച്ചമുളകും ചേർത്തി ഒരു മിനിട്ടു വഴറ്റുക.
തീ കുറച്ചു മുളകുപൊടിയും മഞ്ഞപ്പൊടിയും ചേർത്തി നന്നായി ഇളക്കിയ ശേഷം തക്കാളി അരിഞ്ഞതും ഉപ്പും ചേർത്തി വഴറ്റുക.
തക്കാളി കുഴഞ്ഞ ശേഷം സേവ ചേർത്തി നന്നായി ഇളക്കി അടുപ്പിൽ നിന്നും വാങ്ങി വിളംബുന്ന പാത്രത്തിലേക്കു മാറ്റുക.
മേലെ മല്ലിയില അരിഞ്ഞതു തൂവി ചൂടോടെ കഴിക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ