ബ്രോക്കോലി സൂപ്പ്
ബ്രോക്കോലി : 1 എണ്ണം
വെണ്ണ : 1 ടേബിൾസ്പൂണ്‍
മൈദാ : 2 ടേബിൾസ്പൂണ്‍
മുട്ടക്കോസ് : ഒരു ചെറിയ കഷ്ണം
ഉപ്പു് ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്
കുരുമുളകുപൊടി : 1ടീസ്പൂണ്‍
ഫ്രഷ് ക്രീം : 1ടേബിൾസ്പൂണ്‍
ചെയ്യുന്ന വിധം
മുട്ടക്കോസ് ചിരവിയെടുക്കുക.
ഒരു പ്രഷർ പാനിൽ വെണ്ണ ചൂടാക്കി മുട്ടക്കോസ് ചിരവിയത് ചേർത്തി ഒരു മിനിട്ടു വഴറ്റുക. അതിനു ശേഷം ബ്രോക്കോലി ഓരോ ഇതളുകളാക്കി അതും ചേർത്തി 2 മിനിട്ട് വീണ്ടും വഴറ്റണം.
ഇതിൽ മൈദാ ചേർത്തി ഒന്നുകൂടി വഴറ്റി വെള്ളം, ഉപ്പു് എന്നിവ ചേർത്തി മൂടി ഒന്നോ രണ്ടോ വിസിൽ വരും വരെ വേവിക്കുക. ആറിയ ശേഷം തുറന്ന് മിക്സിയിൽ അടിച്ച് വിളമ്പുന്ന പാത്രത്തിൽ ഒഴിക്കുക. ഇതിൽ ഫ്രഷ് ക്രീം ചേർത്തി കുരുമുളകു പൊടിവിതറി കഴിക്കാവുന്നതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ