സൂക്കിനി മോരു കറി
ആവശ്യമുള്ള സാധനങ്ങൾ :
സൂക്കിനി : 2 എണ്ണം
തേങ്ങ ചിരവിയത് : 1 കപ്പ്
പച്ചമുളക് : 3 എണ്ണം
ജീരകം : 1/8 ടീസ്പൂൺ
തൈര് : 1 കപ്പ്
മഞ്ഞപ്പൊടി : 1/4 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
കടുകു വറുക്കാൻ :
കടുക് : 1 കപ്പ്
ചുവന്ന മുളക് : 2 എണ്ണം, രണ്ടായി പൊട്ടിച്ചത്
കറിവേപ്പില : ഒരു തണ്ട്
എണ്ണ : 1 ടേബിൾസ്പൂൺ
ചെയ്യുന്ന വിധം :
സൂക്കിനി ചെറിയ ചതുര കഷ്ണങ്ങളാക്കി മുറിച്ചു വെക്കുക.
പച്ചമുളകും തേങ്ങയും ജീരകവും കൂടി നന്നായി അരച്ചുവെക്കുക.
സൂക്കിനി മഞ്ഞപ്പൊടിയും ഉപ്പും ചേർത്തി വേവിക്കുക.
വെന്ത ശേഷം അരച്ചുവെച്ച തേങ്ങ ഒഴിച്ച ശേഷം ഒന്ന് തിളപ്പിക്കുക.
ഇതിൽ തൈര് ഉടച്ചു ചേർത്തി ഇളക്കുക. തീ കുറച്ചു 2 മിനിട്ടു വെച്ച ശേഷം തിളക്കും മുൻപേ തന്നെ അടുപ്പിൽ നിന്നും മാറ്റുക.
ഒരു പാനിൽ എണ്ണ ചൂടാക്കി കടുകിട്ടു പൊട്ടുംബോൾ ചുവന്ന മുളകും കറിവേപ്പിലയും ചേർത്തി ഈ കറിയിലേക്ക് ഒഴിക്കുക.
വിളംബുന്ന പാത്രത്തിലേക്കു മാറ്റി ചൂടു ചോറിന്റെ കൂടെ കഴിക്കാം!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ