2018, സെപ്റ്റംബർ 21, വെള്ളിയാഴ്‌ച

Masala Idli






ആവശ്യമുള്ള സാധനങ്ങൾ :


ഇഡ്ഡലി                              : 2 എണ്ണം 
വലിയ ഉള്ളി                      : ഒരെണ്ണം 
തക്കാളി                             : 1/2 
ഇഞ്ചി                                : 1/4 "കഷ്ണം 
പച്ചമുളക്                           : 1 
മുളകുപൊടി                        : 1/4 ടീസ്പൂൺ 
മഞ്ഞപ്പൊടി                       :  നുള്ള് 
എണ്ണ                                 : ഒരു ടേബിൾസ്പൂൺ 
മല്ലിയില അലങ്കരിക്കാൻ 


ചെയ്യുന്ന വിധം :

ഇഡ്ഡലി ബാക്കി വന്നതു വെച്ച് ഇതുണ്ടാക്കാവുന്നതാണ്. 
ഇഡ്ഡലി ആറായി മുറിച്ചു വെക്കുക.  ഉള്ളിയും പച്ചമുളകും തക്കാളിയും മുറിച്ചുവെക്കുക.



ഒരു ഫ്രൈപാനിൽ എണ്ണ ചൂടാക്കി ഉള്ളിയും ഇഞ്ചിയും പച്ചമുളകും വഴറ്റുക. തീ കുറച്ചു മുളകുപൊടിയും മഞ്ഞപ്പൊടിയും ഇട്ടു ഇളക്കിയ ശേഷം തക്കാളി ചേർക്കുക. തക്കാളി കുഴയുമ്പോൾ  ഉപ്പു ചേർത്തിയ ശേഷം ഇഡ്ഡലി കഷ്ണങ്ങൾ ഇട്ടു ഒപ്പം ഇളക്കുക.  ഒരു പ്ലേറ്റിലേക്കു മാറ്റി മല്ലിയില കൊണ്ടലങ്കരിക്കുക.
നാലുമണിക്ക് ചായയുടെ കൂടെ കഴിയ്ക്കാൻ നന്നായിരിക്കും.

Fish Mappas






ആവശ്യമുള്ള സാധനങ്ങൾ :


മീൻ കഷ്ണങ്ങൾ                                         : 4 - 5 എണ്ണം 
ചെറിയ ഉള്ളി                                           : 15 എണ്ണം 
തക്കാളി                                                   : ഒരെണ്ണം 
പച്ചമുളക്                                                 : 2 എണ്ണം 
കടുക്                                                      : ഒരു ടീസ്പൂൺ 
ഉലുവ                                                      : 1/2 ടീസ്പൂൺ 
മഞ്ഞപ്പൊടി                                           : 1/4 ടീസ്പൂൺ 
കറിവേപ്പില                                           : ഒരു തണ്ട് 
മുളകുപൊടി                                            : 1/2 ടീസ്പൂൺ
മല്ലിപ്പൊടി                                             : ഒരു ടീസ്പൂൺ 
കുടമ്പുളി                                                 : 2 എണ്ണം 
വെളുത്തുള്ളി അരിഞ്ഞത്                      : ഒരു ടീസ്പൂൺ
ഇഞ്ചി അരിഞ്ഞത്                               : ഒരു ടീസ്പൂൺ 
തേങ്ങാപാൽ                                      : ഒരു കപ്പ് 
വെളിച്ചെണ്ണ                                       : 2 ടീസ്പൂൺ 


ചെയ്യുന്ന വിധം :


ദശക്കട്ടിയുള്ള ഏതു മീൻ വേണമെങ്കിലും ഉപയോഗിച്ച് ഈ കറിയുണ്ടാക്കാം.
ചെറിയ ഉള്ളി നീളത്തിൽ അരിഞ്ഞു വെക്കുക. പച്ചമുളക് നീളത്തിൽ രണ്ടായി കീറി വെക്കുക.
തക്കാളി അരിഞ്ഞുവെക്കുക.  കുടംപുളി വെള്ളത്തിൽ 30  മിനിട്ടു  നേരത്തേക്കു കുതിർത്താനിടുക.
ഒരു മൺചട്ടിയിൽ എണ്ണയൊഴിച്ചു ചൂടാവുമ്പോൾ കടുകും ഉലുവയും ഇടുക.  കുടുക് പൊട്ടുമ്പോൾ അരിഞ്ഞ ഉള്ളിയും പച്ചമുളകും വെളുത്തുള്ളി അരിഞ്ഞതും ഇഞ്ചി അരിഞ്ഞതും കറിവേപ്പിലയും എല്ലാം ഇട്ടു വഴറ്റുക. ഉള്ളി ബ്രൗൺ നിറം വരണമെന്നില്ല. അതിനുമുമ്പേ തന്നെ മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞപ്പൊടിയും ചേർക്കുക.
പച്ചമണം മാറിയ ശേഷം മീൻകഷ്ണങ്ങളും കുതിർത്ത കുടംപുളിയും ഉപ്പും ഇട്ടു അല്പം വെള്ളവും ഒഴിച്ചു പാത്രം മൂടി വെച്ച് അഞ്ചു മിനിട്ടു വേവിക്കുക.
അഞ്ചു മിനിട്ടു കഴിഞ്ഞ ശേഷം മൂടി തുറന്നു തേങ്ങാപാൽ ചേർക്കുക. ചെറുതായി ഒന്ന് ഇളക്കിക്കൊടുക്കണം. ഇളക്കുമ്പോൾ മീൻ ഉടഞ്ഞു പോകാതിരിക്കാൻ  ശ്രദ്ധിക്കണം.
തേങ്ങാപാൽ ചേർത്തിയ ശേഷം തിളക്കുംമുമ്പേ അടുപ്പിൽ നിന്നും മാറ്റുക. തക്കാളി അരിഞ്ഞ ഒരു കഷ്ണവും മല്ലിയിലയും കൊണ്ടലങ്കരിക്കാം. ചോറിനും അപ്പത്തിനും എല്ലാം ചേരുന്ന കറിയാണിത് .


2018, സെപ്റ്റംബർ 19, ബുധനാഴ്‌ച

Garlic Dosa







ആവശ്യമുള്ള സാധനങ്ങൾ :


ദോശ മാവ്                              : 2 കപ്പ് 
പച്ചമുളക്                                : ഒരെണ്ണം 
വെളുത്തുള്ളി                            : 5 അല്ലി 
തേങ്ങ ചിരവിയത്                  : 1/2 കപ്പ് 
ഉപ്പ്‌ ആവശ്യത്തിന് 
എണ്ണ ആവശ്യത്തിന് 

 

ചെയ്യുന്ന വിധം :

തേങ്ങയും പച്ചമുളകും വെളുത്തുള്ളിയും കൂടി നന്നായി അരച്ചു വെക്കുക.
ദോശ തവ ചൂടാക്കി ഒരു കൈയിൽ മാവൊഴിച്ചു ഘനമില്ലാതെ ദോശ പരത്തുക. അതിന്റെ മേലെ ഒരു ടേബിൾസ്‌പൂൺ  തേങ്ങ അരച്ചതു ഒപ്പം പരത്തി അല്പം എണ്ണ തൂവി കൊടുക്കുക. 




ദോശ മൊരിഞ്ഞു വരുമ്പോൾ മടക്കി തവയിൽ നിന്നും മാറ്റുക. ഇതുപോലെ ബാക്കി മാവുകൊണ്ടു ദോശയുണ്ടാക്കി ചൂടോടെ ചട്ണി കൂട്ടി കഴിക്കാം.  മല്ലിയില കൊണ്ടുള്ള ചട്ണി ഇതിനു നന്നായി ചേരും.



2018, സെപ്റ്റംബർ 18, ചൊവ്വാഴ്ച

Paneer Biryani






ആവശ്യമുള്ള സാധനങ്ങൾ :


പനീർ   കഷ്ണങ്ങൾ                            :  10 എണ്ണം
ബാസ്മതി അരി                                 : 1 കപ്പ് 
 വലിയ ഉള്ളി                                   : രണ്ടെണ്ണം 
തൈര്                                             : 1/2 കപ്പ് 
മഞ്ഞപ്പൊടി                                    : 1/4 ടീസ്പൂൺ 
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്                : 1 ടീസ്പൂൺ 
ബിരിയാണി മസാല                        : 2 ടീസ്പൂൺ 
മുളകുപൊടി                                     : 1/2 ടീസ്പൂൺ
എണ്ണ                                              : 2 ടേബിൾസ്പൂൺ 
തക്കാളി                                          : ഒരെണ്ണം 
പച്ചമുളക്                                        : ഒരെണ്ണം നീളത്തിൽ കീറിയത് 
പുതിന/ മല്ലിയില                            : 1/2 കപ്പ് 
നെയ്യ്                                             : 2 -3 ടീസ്പൂൺ 
പട്ട                                                 : ഒരിഞ്ചു നീളത്തിൽ 
ഗ്രാമ്പൂ                                             : 5 എണ്ണം
വഴനയില (bay leaf)                      : ഒരെണ്ണം

ചെയ്യുന്ന വിധം : 


 ഒരു ടേബിൾസ്പൂൺ തൈരും അര ടീസ്പൂൺ മുളകുപൊടിയും കാൽ ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും അല്പം ഉപ്പും കൂടി പനീറിൽ കലർത്തി 20 മിനിട്ടു വെക്കുക.
ഒരു തവയിൽ അല്പം എണ്ണയൊഴിച്ചു പനീർ വറുത്തെടുക്കുക.



ഉള്ളി ഘനമില്ലാതെ നീളത്തിൽ അരിഞ്ഞു വെക്കുക.
ഒരു ടീസ്പൂൺ നെയ്യ് ചൂടാക്കി പകുതി പട്ടയും ഗ്രാമ്പുവും വറുത്തു വെക്കുക.  ബാസ്മതി അരി ഒരു 20 മിനിട്ടു വെള്ളത്തിൽ ഇട്ടു വെച്ച ശേഷം  എടുത്തു,  വറുത്തു വെച്ച പട്ടയും മറ്റും ചേർത്തി വേവിക്കുക.  മുക്കാൽ വേവാകുമ്പോൾ  വാർത്തു വെക്കുക.
 ഫ്രൈ പാനിൽ എണ്ണ ചൂടാക്കി ബാക്കി പട്ടയും ഗ്രാമ്പുവും ചൂടാകുമ്പോൾ പകുതി ഉള്ളി അരിഞ്ഞതിട്ടു വഴറ്റുക. ബാക്കി ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്തി  വഴറ്റി പച്ചമുളകും തക്കാളി അരിഞ്ഞതും ചേർത്തി തക്കാളി  കുഴയുന്നതു വരെ വഴറ്റുക. പുതിനയില ചേർത്തു നന്നായി ഇളക്കുക.
ഇതിൽ ബാക്കി തൈരും ഉപ്പും ചേർത്തി ഇളക്കി,  വറുത്തു വെച്ച പനീർ കഷ്ണങ്ങളും  ഇതിൽ ചേർത്തി  രണ്ടു മിനിട്ടു ചെറിയ തീയിൽ വെച്ച ശേഷം അടുപ്പിൽ നിന്നും മാറ്റുക.
നെയ്യു ചൂടാക്കി അണ്ടിപരുപ്പും  അരിഞ്ഞ ബാക്കി പകുതി  ഉള്ളിയും വറുത്തു വെക്കുക.
അടി കട്ടിയുള്ള ഒരു പരന്ന പാത്രത്തിൽ തയാറാക്കി വെച്ച പനീർ കൂട്ട് നിരത്തുക. അതിന്റെ മേലെ വാർത്തു വെച്ച ചോറും നിരത്തുക. അതിന്റെ മേലെ വറുത്തു വെച്ച അണ്ടിപരിപ്പും ഉള്ളിയും തൂവുക. മല്ലിയില അരിഞ്ഞതും മേലെ തൂവണം. ബാക്കി  നെയ്യുണ്ടെങ്കിൽ അതും മേലെ തൂവണം.
ഒരു ഫ്രൈപാൻ അടുപ്പിൽ വെച്ചു ചൂടാകുമ്പോൾ  ഈ പാത്രത്തോടെ അതിനു മേലെ വെച്ച് ഒരു മൂടി കൊണ്ട് മൂടിവെക്കുക. അഞ്ചു മിനിട്ടു കഴിഞ്ഞാൽ അടുപ്പു കെടുത്തി വെക്കുക.
മൂടി തുറന്ന് ഒരു തവി കൊണ്ട് മെല്ലെ ഇളക്കി ചൂടോടെ വിളമ്പുക!