2020, ജൂൺ 17, ബുധനാഴ്‌ച

Meen curry without fish



മീനില്ലാത്ത മീൻ കറി





ആവശ്യമുള്ള സാധനങ്ങൾ 


ചേന                            : 1/2 കിലോ 
ചെറിയ ഉള്ളി                : 6 എണ്ണം 
വലിയ ഉള്ളി                 : 1 ഇടത്തരം 
പച്ചമുളക്                      : 2 എണ്ണം 
തക്കാളി                       : 1 
തേങ്ങ ചിരകിയത്        : 1 കപ്പ് 
മുളകുപൊടി                  : 2 ടീസ്പൂൺ 
മല്ലിപൊടി                   : 1 ടീസ്പൂൺ 
ഉലുവ                           : 1 ടീസ്പൂൺ( അരസ്പൂൺ പൊടിച്ചു വെക്കുക)
ഉപ്പ് ആവശ്യത്തിന് 
കുടംപുളി                     : 2 എണ്ണം 
വെളിച്ചെണ്ണ                : 1 ടേബിൾസ്പൂൺ 
കറിവേപ്പില                : ഒരു തണ്ട്


ചെയ്യുന്ന വിധം :

ചേന  തോല് കളഞ്ഞു ഒരിഞ്ചു നീളത്തിൽ ഘനമില്ലാതെ  ചതുരകഷ്ണങ്ങളായി മുറിച്ചു നന്നായി കഴുകി അല്പം വെള്ളം ചേർത്തി വേവിച്ചു വെക്കുക. പാതി വേവാകുമ്പോൾ അല്പം ഉപ്പും ചേർത്തി മുക്കാൽ വേവായാൽ തീ ഓഫ് ചെയ്യുക.
ചെറിയ ഉള്ളിയും വലിയ ഉള്ളിയും നീളത്തിൽ അരിഞ്ഞു വെക്കുക. തക്കാളിയും അരിഞ്ഞു വെക്കുക. 
കുടംപുളി കഴുകി അല്പം വെള്ളത്തിൽ ഇട്ടുവെക്കുക. ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞു വെക്കുക.
തേങ്ങയും മല്ലിപൊടിയും മുളകുപൊടിയും കൂടി നന്നായി അരച്ച് വെക്കുക.


ഒരു ചട്ടിയിൽ  എണ്ണ ചൂടാക്കി ഉലുവ ഇട്ടു മൂപ്പിച്ചശേഷം ഇഞ്ചിയും വെളുത്തുള്ളിയും ഇട്ടു മൂപ്പിക്കുക. ഇതിൽ അരിഞ്ഞു വെച്ച ചെറിയ ഉള്ളിയും വലിയ ഉള്ളിയും ഇട്ടു വഴറ്റണം. ബ്രൗൺ നിറമൊന്നും ആവണ്ട കാര്യമില്ല, ഉള്ളി നിറം മാറിത്തുടങ്ങുമ്പോൾ തക്കാളി ചേർക്കുക. അൽപ നേരം വഴറ്റിയിട്ട്‌ പച്ചമുളക് രണ്ടായി പിളർന്നതും ഇട്ട് ഇതിൽ അരച്ചുവെച്ച തേങ്ങയും ചേർത്തി നന്നായി വഴറ്റുക.  അതിനു ശേഷം ഒരു കപ്പ് വെള്ളം ഒഴിച്ച് കുടംപുളി വെള്ളത്തോടെ തന്നെ ചേർത്തി, മഞ്ഞപ്പൊടിയും ഇട്ട് നന്നായി തിളപ്പിക്കുക. 




തിളച്ച ശേഷം വേവിച്ച ചേനയും ചേർത്തി ഒന്നുകൂടി തിളപ്പിക്കുക. ഒടുവിൽ പൊടിച്ച ഉലുവ മേലെത്തൂവി ഇടത്തരം അയവോടെ കറിവേപ്പിലയും ചേർത്തി വാങ്ങിവെക്കുക.


മീൻ ഇല്ലാതെ തന്നെ മീൻ രുചിയോടെ ചോറിന്റെ കൂടെ കഴിക്കാവുന്നതാണ്.

  • ചേനക്കു പകരം കായയോ അല്ലെങ്കിൽ കോവക്കയോ ഇട്ടും ഇങ്ങിനെ കറി വെക്കാം.
  • മുളകുപൊടി ചേർക്കുമ്പോൾ ഒരു സ്പൂൺ എരിവുള്ള പൊടിയും ഒരു സ്പൂൺ കാശ്മീരി മുളകുപൊടി ചേർത്തി അരച്ചാൽ കറിക്കു നല്ല നിറം കിട്ടും.

2020, ജൂൺ 5, വെള്ളിയാഴ്‌ച

Methi Sprout Dosa/Mulappicha uluva dosa


ഉലുവ മുളപ്പിച്ച ദോശ




ആവശ്യമുള്ള സാധനങ്ങൾ :


പച്ചരി                                     :  2 കപ്പ് 
ഉലുവ മുളപ്പിച്ചത്                      :1/4 കപ്പ് 
ചോറ്                                     : 1/4 കപ്പ് 
ഉപ്പ് ആവശ്യത്തിന് 
എണ്ണ                                     : 2 ടേബിൾസ്പൂൺ 


ചെയ്യുന്ന വിധം :

ഉലുവ മുളപ്പിക്കാൻ എളുപ്പമാണ്. ഉലുവ കഴുകി വെള്ളത്തിൽ കുതിരാനിടുക.  ഒരു ദിവസം മുഴുവൻ കുതിർന്ന ശേഷം അടുത്ത ദിവസം വെള്ളത്തിൽ നിന്നും വാരി എടുത്തു ഓട്ടപാത്രത്തിൽ ഇട്ടു അടച്ച വെക്കുക. രണ്ടുദിവസത്തിനുള്ളിൽ മുളച്ചു തുടങ്ങും. ഫ്രിഡ്ജിൽ വെച്ചാൽ കുറേശ്ശേ എടുത്തു ഉപയോഗിക്കാം. Diabetes ഉള്ളവർക്കു ദിവസവും ഒരു സ്പൂൺ രാവിലെ കഴിച്ചാൽ നല്ലതാണ്.





പച്ചരി  അര മണിക്കൂർ കുതിർത്തു വെക്കുക.   ഉലുവ മുളപ്പിച്ചതും ചേർത്തി അരക്കുക.



 അല്പം അരഞ്ഞതിനു  ശേഷം ചോറും ചേർത്തി അരക്കുക. അരച്ചുവെച്ച  മാവിൽ ഉപ്പു ചേർത്തി കലക്കി വെക്കുക.



 ദോശ തവ ചൂടാക്കിയ ശേഷം ഓരോ കയിൽ  മാവെടുത്തു ഘനമില്ലാതെ പരത്തി അല്പം എണ്ണ ചുറ്റും തൂവി കൊടുത്തു മൊരിഞ്ഞ ശേഷം  തവയിൽ നിന്നും മാറ്റി ബാക്കി മാവുംകൊണ്ട് ഇതുപോലെ ചുട്ടെടുക്കുക.
ഇഷ്ടമുള്ള ചട്ണി ചേർത്തി ചൂടോടെ കഴിക്കാം.

 ചോറിനു പകരം അല്പം അവിൽ കുതിർത്തതു ചേർത്തരച്ചാലും ദോശ soft ആയിരിക്കും..

2020, ജൂൺ 1, തിങ്കളാഴ്‌ച

Rumali roti





ആവശ്യമുള്ള സാധനങ്ങൾ :


മൈദ                                               :  1 കപ്പ് 
ഉപ്പ്  അല്പം 
ഇളം ചൂടു പാൽ                                 : 3/4 കപ്പ് 
എണ്ണ                                               ; 2ടീസ്പൂൺ

ചെയ്യുന്ന വിധം 

ഒരു പരന്ന പാത്രത്തിൽ മൈദ  ഇട്ട് അല്പം ഉപ്പും എണ്ണയും ചേർത്തി കലർത്തിയ ശേഷം അൽപാപമായി ഇളം ചൂട് പാൽ കുറേശ്ശേ ഒഴിച്ച് നല്ല പോലെ കുഴക്കുക. മേലെ അല്പം എണ്ണ തടവി നനഞ്ഞ തുണി മെലെ ഇട്ടു  ഇരുപത്തുമിനിട്ടു മൂടിവെക്കുക.
ഇതിൽ നിന്നും ഒരു ഉരുളയെടുത്തു ചപ്പാത്തിപോലെ പരത്തുക. പരത്താൻ പറ്റുന്ന വരെ ഘനമില്ലാതെ പരത്തുക.  



ഒരു വലിയ ചീനച്ചട്ടി അടുപ്പിൽ വെച്ചു 2 മിനിട്ടു ചൂടാക്കിയ ശേഷം അടുപ്പിൽ കമഴ്ത്തി വെക്കുക. 
ചീനച്ചട്ടി നന്നായി ചൂടായാൽ ചപ്പാത്തി മെല്ലെ എടുത്തു അതിന്റെ മേലെ വെക്കണം.


 കുറേശ്ശേ   പൊള്ളങ്ങൾ വന്നു തുടങ്ങുമ്പോൾ തിരിച്ചിടുക.  ഒരു ടവൽ കൊണ്ട് മെല്ലെ അമർത്തുക. ഇളം  ബ്രൗൺ നിറത്തിൽ പൊള്ളങ്ങൾ വന്നു തുടങ്ങിയാൽ അടുപ്പിൽ നിന്നും എടുത്തു മാറ്റുക.
ബാക്കി മാവും ഇതുപോലെ ചുട്ടെടുക്കുക. ഇഷ്ടമുള്ള ഏതെങ്കിലും കറി  കൂട്ടി കഴിക്കാം.