Porridge എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Porridge എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2020 മേയ് 8, വെള്ളിയാഴ്‌ച

Jeeraka Kanji




ആവശ്യമുള്ള സാധനങ്ങൾ :


  • ജീരകശാല അരി                         : 1/2 കപ്പ് 
  • തേങ്ങ  ചിരവിയത്                      : 1/2 കപ്പ് 
  • ജീരകം                                        : 1/2 ടീസ്പൂൺ 
  • ചെറിയ ഉള്ളി                               : 5 എണ്ണം 
  • നെയ്യ്                                           : 2 ടീസ്പൂൺ 
  • മഞ്ഞപ്പൊടി                                 : 1/4 ടീസ്പൂൺ 
  • ഉപ്പ് ആവശ്യത്തിന്
 

ചെയ്യുന്ന വിധം:


  • ജീരകശാല അരി നന്നായി കഴുകി ആവശ്യത്തിന് വെള്ളവും മഞ്ഞപ്പൊടിയും ചേർത്ത് വേവിക്കാൻ വെക്കുക.
  • തേങ്ങയും ജീരകവും 3 ഉള്ളിയും ചേർത്തി അരക്കുക.
  • കഞ്ഞി വെന്താൽ ഈ അരച്ച് വെച്ച തേങ്ങയും ഉപ്പും ചേർത്തി ഒരു രണ്ടു മിനിട്ടു കൂടി വേവിക്കുക. വെള്ളം പോരെങ്കിൽ അല്പം കൂടി ചേർക്കണം.
  • കഞ്ഞി വെന്ത ശേഷം അടുപ്പിൽ നിന്നും മാറ്റുക.
  • ഒരു ചീനച്ചട്ടിയിൽ നെയ്യ് ചൂടാക്കി  ബാക്കി ഉള്ളി ചെറുതായി അരിഞ്ഞതും ചേർത്തി മൂപ്പിച്ചു കഞ്ഞിയിൽ ചേർക്കുക.
  • ജീരകക്കഞ്ഞി റെഡി ആയി... നല്ല സ്വാദുള്ള കഞ്ഞിയാണിത്. ഒന്നും കൂടാതെ തന്നെ ഈ കഞ്ഞി കുടിക്കാൻ നല്ല സ്വാദുണ്ടാവും. വേണെങ്കിൽ പപ്പടം, അച്ചാർ അല്ലെങ്കിൽ ഉപ്പേരി എന്തെങ്കിലും കൂട്ടി കഴിക്കാവുന്നതാണ്.

2015 ജനുവരി 4, ഞായറാഴ്‌ച

Gothambu kanji

ഗോതമ്പു കഞ്ഞി

തിരുവാതിര ദിവസം ഉച്ചക്ക് ചോറിനു പകരം ഗോതമ്പു കഞ്ഞിയാണ് പതിവ്. ധനു മാസത്തിലാണ് തിരുവാതിര വരുന്നത്. ഈ മാസം ധാരാളം കിഴങ്ങു വർഗങ്ങൾ ഉണ്ടാവുന്ന കാലമാണ്. അതുകൊണ്ട് തന്നെ ചേന, കാവിത്ത, ചേമ്പ്, കൂർക്ക മുതലായ കിഴങ്ങുകൾ കൊണ്ട് പുഴുക്കും കഞ്ഞിയുടെകൂടെ കഴിക്കാറുണ്ട്.
ഗോതമ്പരി അല്ലെങ്കിൽ നുറുക്കു ഗോതമ്പ് (broken wheat) ചെറുപയറു ( തോലോടു കൂടിയുള്ള) ചേർത്തിയാണ്   കഞ്ഞി വെക്കുന്നത്.

ആവശ്യമുള്ള സാധനങ്ങൾ

ഗോതമ്പരി               : 1 കപ്പ്‌ 
ചെറുപയർ             : 1/2 കപ്പ്‌ 
തേങ്ങ ചിരവിയത്:1/2 കപ്പ്‌ 

ഗോതമ്പും ചെറുപയറും കൂടി ആവശ്യത്തിനു വെള്ളം ചേർത്തി ഒരു പ്രഷർ കുക്കറിൽ നാലോ അഞ്ചോ വിസിൽ വരുന്നതു വരെ വേവിക്കുക. ആറിയാൽ തുറന്നു നോക്കി വെള്ളം പോരെങ്കിൽ അല്പം കൂടി ഒഴിച്ച് വീണ്ടും തിളപ്പിക്കുക. കഞ്ഞി നല്ലപോലെ വേവണം, എന്നാലേ ചേർന്നിരിക്കുകയുള്ളു.
ഉപ്പിട്ട് ചെറിയ ചൂടോടെ  തന്നെ പുഴുക്കും ചേർത്തി കഴിക്കാം.






2014 നവംബർ 11, ചൊവ്വാഴ്ച

Podiyarikanji

പൊടിയരികഞ്ഞി

പൊടിയരി കഞ്ഞി വെക്കാനും ഉപ്പുമാവ് ഉണ്ടാക്കാനും നല്ലതാണ്.
മട്ടയരിയുടെ പൊടിയാണ് ഞാൻ ഇവിടെ കഞ്ഞി വെച്ചിരിക്കുന്നത്. ഇപ്പോൾ  പാക്കറ്റിൽ തന്നെ മാർക്കറ്റിൽ നിന്നു വാങ്ങാൻ കിട്ടും.




കഞ്ഞി പണ്ടു കലത്തിലാണു വെക്കുന്നതെങ്കിൽ ഇപ്പോൾ പ്രഷർ കുക്കറിലാണ് വെക്കുന്നത്.
ഞാൻ ഇവിടെ ഒരു പിടി പൊടിയരി കൊണ്ടാണ് കഞ്ഞി വെച്ചിരിക്കുന്നത്.
അരി നന്നായി കഴുകി മൂന്നു കപ്പ്‌ വെള്ളം ചേർത്തി പ്രഷർ കുക്കറിലാണ് വേവിച്ചത്. നന്നായി വെന്തില്ലെങ്കിൽ കഞ്ഞി വെള്ളം വേറെ വറ്റു വേറെ നിക്കും. അതുകൊണ്ടു നന്നായി വേവിക്കണം. രണ്ടു വിസിൽ വന്നതും തീ കെടുത്തി വെച്ചു. ഒന്നാറിയ ശേഷം കുക്കർ തുറന്നു ചെറിയ തീയിൽ തിളപ്പിക്കണം. വെള്ളം പോരെങ്കിൽ ചേർത്തണം.
ചൂടുകഞ്ഞിയിൽ  നെയ്യൊഴിച്ചു, പുളി ചേർത്ത ചമ്മന്തിയും പപ്പടവും കൂട്ടി കഴിക്കാൻ നല്ല സ്വാദുണ്ടാവും.


2013 ഡിസംബർ 18, ബുധനാഴ്‌ച

Gothambu Kanji

ഗോതമ്പു കഞ്ഞി 


ആവശ്യമുള്ള സാധനങ്ങൾ 

ഗോതമ്പരി                        : അര കപ്പ്‌ 
ചെറുപയർ പരുപ്പ് 
(തോലോടുകൂടി)                 : 1/4 കപ്പ്‌ 
തേങ്ങ ചിരകിയത്             : 1/2   കപ്പ്‌ 
ഉപ്പ്                                   : ആവശ്യത്തിന് 

ചെയ്യുന്ന വിധം 

ഗോതമ്പരിയും ചെറുപയറും നന്നായി കഴുകി 4 കപ്പ്‌ വെള്ളത്തിൽ ഒരു പ്രഷർ കുക്കറിൽ വേവിക്കുക.  തണുത്ത ശേഷം കുക്കർ തുറന്ന്  വെള്ളം പോരെങ്കിൽ അല്പം തിളച്ച വെള്ളം ഒഴിച്ച് ഒന്നുകൂടി തിളപ്പിക്കുക. ഇതിൽ തേങ്ങ ചിരകിയതും ഉപ്പും ചേർത്ത്‌,  പുഴിക്കിന്റെ കൂടെ കഴിക്കാം.
ചിലർക്ക് പാലൊഴിച്ചു കഴിക്കുന്നതാണിഷ്ടം.