ഗോതമ്പു കഞ്ഞി
ആവശ്യമുള്ള സാധനങ്ങൾ
ഗോതമ്പരി : അര കപ്പ്
ചെറുപയർ പരുപ്പ്
(തോലോടുകൂടി) : 1/4 കപ്പ്
തേങ്ങ ചിരകിയത് : 1/2 കപ്പ്
ഉപ്പ് : ആവശ്യത്തിന്
ചെയ്യുന്ന വിധം
ഗോതമ്പരിയും ചെറുപയറും നന്നായി കഴുകി 4 കപ്പ് വെള്ളത്തിൽ ഒരു പ്രഷർ കുക്കറിൽ വേവിക്കുക. തണുത്ത ശേഷം കുക്കർ തുറന്ന് വെള്ളം പോരെങ്കിൽ അല്പം തിളച്ച വെള്ളം ഒഴിച്ച് ഒന്നുകൂടി തിളപ്പിക്കുക. ഇതിൽ തേങ്ങ ചിരകിയതും ഉപ്പും ചേർത്ത്, പുഴിക്കിന്റെ കൂടെ കഴിക്കാം.
ചിലർക്ക് പാലൊഴിച്ചു കഴിക്കുന്നതാണിഷ്ടം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ