2014, നവംബർ 11, ചൊവ്വാഴ്ച

Podiyarikanji

പൊടിയരികഞ്ഞി

പൊടിയരി കഞ്ഞി വെക്കാനും ഉപ്പുമാവ് ഉണ്ടാക്കാനും നല്ലതാണ്.
മട്ടയരിയുടെ പൊടിയാണ് ഞാൻ ഇവിടെ കഞ്ഞി വെച്ചിരിക്കുന്നത്. ഇപ്പോൾ  പാക്കറ്റിൽ തന്നെ മാർക്കറ്റിൽ നിന്നു വാങ്ങാൻ കിട്ടും.




കഞ്ഞി പണ്ടു കലത്തിലാണു വെക്കുന്നതെങ്കിൽ ഇപ്പോൾ പ്രഷർ കുക്കറിലാണ് വെക്കുന്നത്.
ഞാൻ ഇവിടെ ഒരു പിടി പൊടിയരി കൊണ്ടാണ് കഞ്ഞി വെച്ചിരിക്കുന്നത്.
അരി നന്നായി കഴുകി മൂന്നു കപ്പ്‌ വെള്ളം ചേർത്തി പ്രഷർ കുക്കറിലാണ് വേവിച്ചത്. നന്നായി വെന്തില്ലെങ്കിൽ കഞ്ഞി വെള്ളം വേറെ വറ്റു വേറെ നിക്കും. അതുകൊണ്ടു നന്നായി വേവിക്കണം. രണ്ടു വിസിൽ വന്നതും തീ കെടുത്തി വെച്ചു. ഒന്നാറിയ ശേഷം കുക്കർ തുറന്നു ചെറിയ തീയിൽ തിളപ്പിക്കണം. വെള്ളം പോരെങ്കിൽ ചേർത്തണം.
ചൂടുകഞ്ഞിയിൽ  നെയ്യൊഴിച്ചു, പുളി ചേർത്ത ചമ്മന്തിയും പപ്പടവും കൂട്ടി കഴിക്കാൻ നല്ല സ്വാദുണ്ടാവും.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ