2021, സെപ്റ്റംബർ 19, ഞായറാഴ്‌ച

Coriander Dosa

 



ആവശ്യമുള്ള സാധനങ്ങൾ :


  • പച്ചരി                                   : 2 കപ്പ് 
  • അവിൽ                               : ഒരു പിടി 
  • പച്ചമുളക്                            :  ഒന്ന് 
  • ജീരകം                                 : ഒരു നുള്ള് 
  • മല്ലിയില  അരിഞ്ഞത്         : 1 കപ്പ് 
  • ഉപ്പ് ആവശ്യത്തിന് 
  • വെളിച്ചെണ്ണ                        : 2 ടേബിൾസ്പൂൺ 

ചെയ്യുന്ന വിധം :

  • പച്ചരിയും അവിലും  കഴുകി  ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്ത ശേഷം പച്ചമുളകും ജീരകവും ഉപ്പും മല്ലിയിലയും ചേർത്തി നന്നായി അരക്കുക.



  • പാകത്തിന് വെള്ളമൊഴിച്ചു കലക്കി വെക്കുക.
  • ഒരു ദോശ തവ ചൂടാക്കി കലക്കിയ മാവെടുത്തു ഒരു കയിൽ  ദോശക്കല്ലിന്റെ നടുവിൽ ഒഴിച്ച് ഒരേ ഘനത്തിൽ വട്ടത്തിൽ പരത്തുക.
  • അല്പം എണ്ണ തൂവിക്കൊടുത്തു മൊരിയിപ്പിച്ചെടുക്കുക.
തേങ്ങാ ചട്ണി കൂട്ടി ചൂടോടെ മല്ലിയില  ദോശ കഴിക്കാം!
 







2021, സെപ്റ്റംബർ 11, ശനിയാഴ്‌ച

Poori

പൂരി 



ആവശ്യമുള്ള സാധനങ്ങൾ :


ഗോതന്പുമാവ്                        :  2  കപ്പ്  
ഉപ്പ് ആവശ്യത്തിന് 
വെള്ളം ആവശ്യത്തിന് 
എണ്ണ                                       : 2 ടീസ്പൂൺ 
എണ്ണ വറുക്കാൻ ആവശ്യത്തിന് 



ചെയ്യുന്ന വിധം  


ഒരു പരന്ന പാത്രത്തിൽ ഗോതന്പുമാവും ഉപ്പും ചേർത്തി ഇളക്കി കുറേശ്ശേ വെള്ളം ചേർത്തി കൈകൊണ്ട് നല്ലപോലെ കുഴക്കുക. അതിൽ അല്പം എണ്ണ തടവി ഒന്ന് കൂടി കുഴച്ചു വെക്കുക. ഒരു അഞ്ചു മിനിറ്റു നേരത്തേക്ക് മാവ് മൂടിവെക്കുക.

കുഴച്ചുവെച്ച മാവിൽ നിന്നും ചെറിയ നാരങ്ങയുടെ വലുപ്പത്തിൽ ഒരു ഉരുള എടുത്തു പൂരിയുടെ വലുപ്പത്തിൽ  ഒരേ ഘനത്തിൽ  പരത്തിവെക്കുക.  ഒരു പേപ്പറിൽ പരത്തി ഇടാവുന്നതാണ്. 





ഒരു ചീനചട്ടിയോ ഫ്രയിങ് പാനോ  എടുത്തു എണ്ണയൊഴിച്ചു ചൂടാക്കിയ ശേഷം ഓരോ പൂരിയായി  എണ്ണയിൽ വറുത്തു കോരുക. 

കടല കറിയോ ഉരുളക്കിഴങ്ങു മസാലയോ ചേർത്തി ചൂടോടെ കഴിക്കാവുന്നതാണ്.

2020, നവംബർ 20, വെള്ളിയാഴ്‌ച

Maida Burfi

മൈദ ബർഫി

                              


ആവശ്യമുള്ള സാധനങ്ങൾ :


മൈദ                          : ഒരു കപ്പ് 
പഞ്ചസാര                   : മുക്കാൽ കപ്പ് 
ഏലക്കായ                  : 3 എണ്ണം 
വാനില എസ്സെൻസ്    : 1/4 ടീസ്പൂൺ 
വെള്ളം                       : ഒന്നര കപ്പ് 
നെയ്യ്/എണ്ണ                : 1/2 കപ്പ് 
കളർ (optional)         : അല്പം 
 
 

ചെയ്യുന്ന വിധം:

ഒരു square പാത്രത്തിൽ നെയ്യ് തടവി വെക്കുക അല്ലെങ്കിൽ ഒരു പ്ലേറ്റിൽ നെയ് തടവിയാലും മതി.
നെയ്യ് ഒരു പാനിൽ ചൂടാക്കുക. ചൂടായ നെയ്യിൽ മൈദയിട്ടു നന്നായി ഇളക്കുക. പച്ചമണം മാറിയാൽ അടുപ്പിൽ നിന്നും മാറ്റിവെക്കുക.

 
 
ഒരു പാനിൽ പഞ്ചസാരയും വെള്ളവും കൂടി തിളപ്പിക്കാൻ  വെക്കുക. ഇളക്കി കൊടുക്കുക. ഒരു കമ്പി പരുവമാകുമ്പോൾ വാനില എസ്സെൻസും കളറും ചേർത്തി  തീ ഓഫ് ചെയ്യുക. 
ഇതിൽ മൈദാ ചേർത്തി  ഇളക്കിക്കൊണ്ടേയിരിക്കണം.  കാട്ടിയായിത്തുടങ്ങുമ്പോൾ  നെയ് തടവിയ പ്ലേറ്റിലേക്കു ഒഴിക്കുക. ഒരു പരന്ന സ്പൂൺ കൊണ്ട് ഒപ്പം ആക്കി അമർത്തി വെക്കുക.
ഒരു കത്തികൊണ്ട് നീളത്തിൽ വരയുക. cross ആയും വരയുക. square ആക്കിയോ diamond shape  ആയോ മുറിച്ചെടുക്കാൻ പാകത്തിൽ വരയുക.
  • മൈദാ ചേർത്തി ഇളക്കുമ്പോൾ പാത്രത്തിൽ നിന്നും ഒഴിക്കാൻ പാകത്തിലാവുമ്പോൾ തന്നെ പ്ലേറ്റിലേക്കു മാറ്റിയില്ലെങ്കിൽ കട്ടിയാവും  പിന്നെ shapil cut ചെയ്യാൻ കിട്ടില്ല. അതൊന്നു ശ്രദ്ധിക്കണം.
നല്ല സ്വാദുള്ള എളുപ്പമുള്ള ഒരു sweet  ആണിത്! 







2020, നവംബർ 10, ചൊവ്വാഴ്ച

Stuffed Kozhukkatta

 

                                                          



 ആവശ്യമുള്ള സാധനങ്ങൾ :


അരിപ്പൊടി                              : ഒരു കപ്പ് 
 
വെള്ളം                                    : ഒരു കപ്പ് 
 
ഉപ്പ്                                         : ഒരു നുള്ള് 
 
എണ്ണ                                      : ഒരു ടീസ്പൂൺ 
 
 

For Filling:

തേങ്ങ                                   : ഒരു കപ്പ് 

വെല്ലപൊടി                           : ഒരു കപ്പ് 

നെയ്യ്                                    : ഒരു ടീസ്പൂൺ 

ഏലക്കായ                            : 3 എണ്ണം 


ചെയ്യുന്ന വിധം :

ഒരു പാനിൽ വെല്ലം ഇട്ടു ഒരു കാൽ കപ്പ് വെള്ളം ചേർത്തു അടുപ്പിൽ വെച്ച് തിളപ്പിക്കുക. വെല്ലം അലിഞ്ഞാൽ അരിച്ചെടുക്കുക. വെല്ലത്തിലെ അഴുക്കു കളയാനാണിത്. പാൻ കഴുകി വീണ്ടും വെല്ലം അടുപ്പിൽ വെച്ച് തിളപ്പിച്ച് ഉരുക്കിയെടുക്കുക.  ഒരല്പം വെള്ളം ഒരു ചെറിയ കിണ്ണത്തിലെടുത്തു ഉരുക്കിയ ശർക്കര ഒരു തുള്ളി ഒറ്റിച്ചാൽ ഉരുണ്ടു വീഴും, വെള്ളത്തിൽ നിന്ന് ഉരുട്ടിയെടുക്കാൻ പറ്റും. ഇതാണ് പാവിന്റെ പാകം. ഇതിൽ ചിരവിയ തേങ്ങ ഇട്ട് നന്നയി ഇളക്കുക. വെള്ളം വറ്റി ഉരുണ്ടുവരുമ്പോൾ ഏലക്കായ പൊടിച്ചതും നെയ്യും ചേർത്തി  ഇളക്കി  ചെറിയ ഉരുളകളാക്കി വെക്കുക.
 



ഒരു പാനിൽ വെള്ളം, അല്പം ഉപ്പും ചേർത്തി തിളപ്പിച്ച ശേഷം കുറേശ്ശേയായി അരിപ്പൊടിയിൽ ചേർത്തി സ്പൂൺ കൊണ്ട് നന്നായി mix ചെയ്യുക.  ചൂട് സഹിക്കാനാവുമ്പോൾ കൈ കൊണ്ട് നന്നായി കുഴക്കുക.
 



ഓരോ ചെറിയ ഉരുളകളെടുത്തു  കൈ കൊണ്ടു  ചെറുതായി പരത്തി  തേങ്ങകൂട്ട് ഒരു ചെറിയ നെല്ലിക്കയോളം എടുത്തു നടുവിൽ വെച്ച് മാവ് വീണ്ടും ഉരുട്ടി ball ആകൃതിയിൽ ആക്കി വെക്കുക. ബാക്കി മാവും ഇതുപോലെ ഉരുട്ടിയെടുക്കുക.
ഇത് സ്റ്റീമറിൽ വെച്ച്  ഒരു പത്തുമിനിറ്റ്  വേവിച്ചെടുക്കുക.



 

2020, ഒക്‌ടോബർ 22, വ്യാഴാഴ്‌ച

Missi Roti

 

 ആവശ്യമുള്ള സാധനങ്ങൾ 


ഗോതമ്പുമാവ്                            : 1 കപ്പ് 
കടലമാവ്                                 : 1/4 കപ്പ് 
ഉള്ളി അരിഞ്ഞത്                      : 1/4 കപ്പ് 
ഓമം                                         : 1/4 സ്പൂൺ 
കായം                                       : ഒരു നുള്ള് 
പച്ചമുളക്                                   : ഒരെണ്ണം, ചെറുതായരിഞ്ഞത് 
ഉപ്പ് ആവശ്യത്തിന് 
എണ്ണ                                        : ഒരു ടീസ്പൂൺ 


ചെയ്യുന്ന വിധം:


എല്ലാ ചേരുവകളും ഒരു പരന്ന പാത്രത്തിൽ ഇട്ടു നന്നായി mix ചെയ്ത് അൽപാപമായി വെള്ളം ചേർത്ത് നന്നായി കുഴച്ചു വെക്കുക.
 


 
ഒരു പത്തുമിനിറ്റ് അടച്ചുവെച്ച ശേഷം  ചെറുനാരങ്ങാ വലിപ്പത്തിൽ ഓരോ ഉരുളകളാക്കി വെക്കുക. ഇത് ചപ്പാത്തി കല്ലിൽ വെച്ച് പരത്തി  ഓരോന്നായി ദോശക്കല്ലിൽ ചുട്ടെടുക്കുക. ചുടുമ്പോൾ അല്പം എണ്ണ അരികിലൂടെ തൂവിക്കൊടുക്കണം . ചൂടോടെ ചിക്കൻ കറിയോ വെജിറ്റബിൾ കറിയോ ചേർത്തി കഴിക്കാം
 

Kuzhalappam


കുഴലപ്പം

                                                                   


ആവശ്യമുള്ള സാധനങ്ങൾ:


അരിപ്പൊടി                             : 2 കപ്പ് 
തേങ്ങ ചിരവിയത്                   : 1/2 കപ്പ് 
ചെറിയ ഉള്ളി                          : 8 എണ്ണം 
ജീരകം                                   : 1/4 ടീസ്പൂൺ 
എള്ള്                                     : 1/4 ടീസ്പൂൺ 
വെളിച്ചെണ്ണ വറുക്കാൻ ആവശ്യത്തിന് 
ഉപ്പ് ആവശ്യത്തിന് 
 
 

ചെയ്യുന്ന വിധം:


അരിപ്പൊടി നന്നായി വറുക്കുക, നിറം മാറരുത്,  അഞ്ചോ ആറോ  മിനിട്ടു വറുത്താൽ മതിയാകും.
തേങ്ങയും ജീരകവും ഉള്ളിയും ചേർത്തി മിക്സിയിൽ നന്നായി അരക്കുക.
 

 
അരച്ച ഈ പേസ്റ്റ് രണ്ടു  കപ്പ് വെള്ളത്തിൽ  ചേർത്തി, ഇതിൽ ആവശ്യത്തിനു ഉപ്പും ഇട്ടു നന്നായി തിളപ്പിക്കുക. അടുപ്പിൽ നിന്നും എടുത്ത ഉടനെ അരിപ്പൊടിയിൽ കുറേശ്ശേ ഒഴിച്ച് സ്പൂൺ കൊണ്ട് നന്നായി mix ചെയ്യുക.  ചൂടുള്ളതു കൊണ്ടാണ് സ്പൂൺ ഉപയോഗിക്കാൻ പറഞ്ഞത്. വെള്ളം പോരെങ്കിൽ അല്പം തിളച്ച വെള്ളം ചേർക്കാം.
ഇടിയപ്പത്തിന്റെ മാവ് കുഴക്കുന്നപോലെ കുഴക്കണം.  
 

 
ചൂട് അല്പം കുറഞ്ഞാൽ കൈകൊണ്ടു കുഴക്കുക.എള്ളും ചേർത്തി കുഴക്കുക. ഇതിൽ മേലെ ഒരു നനഞ്ഞ തുണി ഇട്ടു അല്പ നേരം വെക്കാം.
ഇനി ചാപ്പാത്തി കല്ലിൽ cling film കൊണ്ട് കവർ ചെയ്യുക. മാവ് അതിൽ ഒട്ടിപിടിക്കാതിരിക്കാനാണ് ഇത് ചെയ്യുന്നത്.  ചപ്പാത്തി മേക്കർ ഉണ്ടെങ്കിൽ അതിൽ അല്പം എണ്ണ തടവിയാൽ മതി.
ഇനി മാവിൽ നിന്നും നാരങ്ങാ വലുപ്പത്തിൽ ഉരുള എടുത്തു കല്ലിൽ വെച്ച് ചെറിയ വട്ടത്തിൽ പരത്തി (ഒരു സിഡിയുടെ വലുപ്പം മതിയാകും) അതിനെ മെല്ലെ ഒന്ന് ചുരുട്ടുക. കൈവിരലിൽ വെച്ച് ചുരുട്ടിയാലും മതി. ഇത് ഒരു tray യിൽ നിരത്തുക.
 

 
 
ഒരു ഫ്രൈപാനിൽ എണ്ണ ചൂടാക്കി രണ്ടോ മൂന്നോ എണ്ണം ഒരുമിച്ചിട്ടു നല്ല കരുകരുപ്പായി വറുത്തു കോരുക. ഇത്‌പോലെ ബാക്കി മാവ് കൊണ്ട് കുഴലപ്പം ഉണ്ടാക്കി എടുക്കുക.
 
  • ഇതിൽ രണ്ടോ മൂന്നോ അല്ലി  വെളുത്തുള്ളിയും വേണമെങ്കിൽ ചേർക്കാം. ഞാൻ ചേർത്തിട്ടില്ല. നല്ല സ്വാദുള്ള ഒരു നാലുമണി പലഹാരമാണ്.

 

2020, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

Palak Puri

 


 

ആവശ്യമുള്ള സാധനങ്ങൾ :


  • ഗോതമ്പു മാവ്                           : 2 കപ്പ് 
  • പച്ചമുളക്                                  : ഒന്ന് 
  • ഇഞ്ചി                                       : ഒരു ചെറിയ കഷ്ണം 
  • ജീരകപ്പൊടി                             : ഒരു നുള്ള് 
  • ഉപ്പ് ആവശ്യത്തിന് 
  • പാലക് ചീര                             : 1/2 കെട്ട് 
  • എണ്ണ വറുക്കാൻ വേണ്ടത്  

 

ചെയ്യുന്ന വിധം :

  • പാലക് ചീര വലിയ തണ്ടുകൾ മുറിച്ചു കളഞ്ഞിട്ട് നന്നായി കഴുകി വെക്കു ഒരു പരന്ന പാത്രത്തിൽ വെള്ളം തിളപ്പിക്കാൻ വെക്കുക.  തിളച്ച വെള്ളത്തിൽ കഴുകിയ     ചീരയും   പച്ചമുളകും ഇഞ്ചിയും ഇട്ട് രണ്ടുമിനിറ്റിനു ശേഷം തീ ഓഫ് ചെയ്യുക. 
    വെള്ളം കളഞ്ഞിട്ടു തണുത്ത വെള്ളത്തിൽ അല്പം ഐസ് വേണമെങ്കിൽ ചേർക്കാം. അതിനു ശേഷം വെള്ളത്തിൽ നിന്നും വാരിയെടുത്തു അരച്ചെടുക്കുക. ഒരു പരന്ന പാത്രത്തിൽ ഗോതമ്പു മാവും അല്പം ഉപ്പും ഇട്ടു ഈ അരച്ച പേസ്റ്റും  ജീരകപൊടിയും ചേർത്തി  നന്നായി കലർത്തുക. ഇതിൽ അൽപാപമായി വെള്ളം ചേർത്തി ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ചു വെക്കുക.  
    • ഇതിൽ നിന്നും ഓരോ ചെറിയ നാരങ്ങാ വലുപ്പത്തിൽ ഉരുളകളെടുത്തു  രണ്ടോ മൂന്നോ ഇഞ്ചു diameter വട്ടത്തിൽ പരത്തുക. 
     
     

    ഒരു ഫ്രൈപാനിൽ എണ്ണ ചൂടാക്കി ഓരോ പുരിയായി വറുത്തു കോരുക.  ഇഷ്ടപെട്ട കറിയോടൊപ്പം  ചൂടോടെ കഴിക്കാം.  ഞാൻ കടലക്കറിയാണ് ഉണ്ടാക്കിയത്.