മാലാഡു
മാലാഡു അഥവാ പൊട്ടുക്കടല ഉരുണ്ട ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. പാവു കാച്ചുന്ന പണിയൊന്നും ഇല്ല. തിന്നാൻ സ്വാദും ഉണ്ടാവും. ഏകദേശം ബേസൻ ലഡ്ഡു (കടലമാവു കൊണ്ടുണ്ടാക്കുന്ന ഒരു ലഡ്ഡു) പോലെയുണ്ടാവും.
ആവശ്യമുള്ള സാധനങ്ങൾ
പൊട്ടുക്കടല : 1കപ്പ്
പഞ്ചസാര : 1 കപ്പ്
എലക്കപ്പൊടി : 1/4 ടീസ്പൂണ്‍
നെയ്യ് : 1 കപ്പ്
വറുത്ത അണ്ടിപരുപ്പ് : 5-6
ചെയ്യുന്ന വിധം
പൊട്ടുക്കടലയും പഞ്ചസാരയും കൂടി പൊടിക്കുക.
കട്ടകളുണ്ടെന്നു തോന്നുന്നെങ്കിൽ ഒന്നു ചലിച്ചെടുക്കാം. ഇതിൽ എലക്കപ്പൊടിയും വറുത്ത അണ്ടിപരുപ്പും കലർത്തി ഒരു പരന്ന പാത്രത്തിലോ കിണ്ണത്തിലോ വെക്കുക.
നെയ്യ് ഒന്നു ചൂടാക്കി കുറച്ചു പൊടിയിൽ കുറേശ്ശെ നെയ്യൊഴിച്ച് ഉരുണ്ട പിടിക്കുക. നെയ്യ് പാകത്തിനൊഴിക്കണം, കുറഞ്ഞാൽ പെട്ടെന്നു പൊടിഞ്ഞു പോകും, കൂടിപ്പോയാലും നന്നായിരിക്കില്ല. ബാക്കി പൊടിയും ഇതുപോലെ ലഡ്ഡു ഉണ്ടാക്കി വെക്കുക. ആറിയ ശേഷം ഒരു ടിന്നിൽ സൂക്ഷിക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ