മണത്തങ്കാളി പുളി
ആവശ്യമുള്ള സാധനങ്ങൾ
മണത്തങ്കാളി : 1/4 കപ്പ്
പുളി : നാരങ്ങവലുപ്പത്തിൽ
മുളകുപൊടി : 1 ടേബിൾസ്പൂണ്‍
മല്ലിപ്പൊടി : 1 ടേബിൾസ്പൂണ്‍
മഞ്ഞപ്പൊടി : 1/4 ടീസ്പൂണ്‍
ഉലുവ : ഒരു നുള്ള്
ചെറിയ ഉള്ളി : 6 എണ്ണം
ഇഞ്ചി : ഒരു ചെറിയ കഷ്ണം
തേങ്ങ ചിരകിയത് : 1 കപ്പ്
കടുകു വറുക്കാൻ
എണ്ണ : 1 ടേബിൾസ്പൂണ്‍
കടുക് :1 ടീസ്പൂണ്‍
ചെറിയ ഉള്ളി : 4 എണ്ണം
കറിവേപ്പില : 1 തണ്ട്
ചെയ്യുന്ന വിധം
മണത്തങ്കാളി കഴുകി വെള്ളം വാലാൻ വെക്കുക.
പുളി ഒരു കപ്പ് വെള്ളത്തിൽ 20 മിനിട്ട് ഇട്ടു വക്കുക.
ഒരു ചീനച്ചട്ടിയിൽ ഉലുവയിട്ട് വറുത്ത ശേഷം തീ കുറച്ച് മുളകുപൊടിയും മല്ലിപ്പൊടിയും ഇട്ട് നിറം മാറിതുടങ്ങുമ്പോൾ (പച്ചമണം പോയാൽ) തീയിൽ നിന്നും മാറ്റിവെക്കുക. ഇതിൽ ഇഞ്ചിയും ഉള്ളിയും ചേർത്തി മിക്സിയിൽ നന്നായി അരച്ചുവെക്കുക.
തേങ്ങ നന്നായി അരച്ചുവെക്കുക.
ചീനച്ചട്ടിയിൽ അല്പം എണ്ണയൊഴിച്ച് ചൂടാക്കി അതിൽ മണത്തങ്കാളിയിട്ട് നന്നായി വഴറ്റുക.
പുളി നന്നായി പിഴിഞ്ഞെടുത്തു ചണ്ടി കളയുക. പുളിവെള്ളത്തിൽ അരച്ച മസാലയും ചേർത്ത് മഞ്ഞപ്പൊടിയും ഉപ്പും ഇട്ട് അടുപ്പിൽ വെച്ചു രണ്ടു മിനിട്ടു തിളപ്പിക്കുക. ഇതിൽ വഴറ്റിയ മണത്തങ്കാളിയിട്ട് നന്നായി തളപ്പിക്കുക. അരച്ച തേങ്ങയും ചേർത്തി ഒന്ന് കൂടി തിളപ്പിച്ച് അടുപ്പിൽ നിന്നും മാറ്റി വെക്കുക. കൂട്ടാൻ ഇടത്തരം അയവോടെയിരിക്കണം.
ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടായാൽ കടുകിട്ട് പൊട്ടിയ ശേഷം ചെറുതായരിഞ്ഞ ഉള്ളിയും ചേർത്തി നന്നായി വഴറ്റി കൂട്ടാനിൽ ഒഴിക്കുക. കറിവേപ്പിലയിടുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ