aavsyamulla സാധനങ്ങൾ
- അരി : 1 കപ്പ്
- ഉഴുന്ന് തോലില്ലാത്തത് : 1/4 കപ്പ്
- ഓറഞ്ച് കളർ : 1/8 ടീസ്പൂൺ
- ബേക്കിംഗ് സോഡാ : ഒരു നുള്ള്
- വറുക്കാൻ വേണ്ട എണ്ണ
- പഞ്ചസാര
ചെയ്യുന്ന വിധം
- ഉഴുന്നും അരിയും ഒരുമിച്ചു വെള്ളത്തിലിട്ടു 2 മണിക്കൂർ കുതിർത്തിയ ശേഷം അരക്കുക.
- ഒരുപാടു വെള്ളം ചേർക്കണ്ട, ഇടത്തരം അയവു മതി. ഒരല്പം ഉപ്പു വേണമെങ്കിൽ ചേർത്തി നന്നായി ഇളക്കണം.
- പഞ്ചസാര അല്പം വെള്ളം ചേർത്തി ഒരു രണ്ടു മിനിട്ടു തിളപ്പിക്കുക. പാവാക്കണ്ട ആവശ്യമില്ല, പക്ഷെ സിറപ്പ് ആവണം.
- എണ്ണ ഒരു പാനിൽ ചൂടാക്കാൻ വെക്കുക. മിതമായി ചൂടായാൽ കൈ വെള്ളത്തിൽ നനച്ചു കുറേശ്ശേ മാവെടുത്തു ഓരോ ചെറിയ ഉരുളകളാക്കി എണ്ണയിൽ ഇട്ടു വറുക്കുക. വറുത്ത ഉരുളകൾ സിറുപ്പിൽ ഇട്ടു ഒരു പത്തുമിനിറ്റ് ഇട്ടുവെക്കുക. ഒന്നിളക്കി കൊടുക്കണം. സിറപ്പ് ഇളം ചൂടുണ്ടാവണം.
- സിറപ്പിൽ നിന്നും കോരിയെടുത്തു അല്പം പഞ്ചസാര മേലെ തൂവുക.
- നല്ല സ്വാദുള്ള തേൻ മിട്ടായി റെഡി ആയി!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ