ആവശ്യമുള്ള സാധനങ്ങൾ :
- ഗോതമ്പുപൊടി : 2 കപ്പ്
- ഉപ്പ് ആവശ്യത്തിന്
- ചെറുചൂടുള്ള വെള്ളം ആവശ്യത്തിന്
- എണ്ണ : ഒരു ടേബിൾസ്പൂൺ
ചെയ്യുന്ന വിധം :
- ഗോതമ്പുപൊടി എടുത്തു ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്തി സാധാരണ ചപ്പാത്തിക്ക് കുഴക്കുന്നത് പോലെ കുഴച്ചു വെച്ച് എണ്ണ തടവി കുറച്ചു സമയം മൂടിവെക്കുക.
- ചെറുനാരങ്ങാവലുപ്പത്തിൽ ഒരു ഉരുള മാവ് ഇതിൽ നിന്നും എടുത്തു പരത്തി മേലെ എണ്ണയും അല്പം ഗോതമ്പുപൊടിയും തൂവി ഒരു അറ്റത്തു നിന്നും മടക്കി (ഞൊറിയുന്നതു പോലെ) വട്ടത്തിൽ മടക്കി വെക്കുക.
- ഇനി സാധാരണ ചപ്പാത്തി പരത്തുന്ന പോലെ പരത്തുക.
- ദോശ തവ ചൂടാക്കി അതിൽ പരത്തിയ പൊറോട്ട ഇട്ടു തിരിച്ചും മറിച്ചും ഇട്ട് ചുടുക.
- ഇതുപോലെ ബാക്കി കുഴച്ചുവെച്ച മാവു കൊണ്ട് ചുട്ടെടുക്കുക.
- നല്ല ചിക്കൻ കറിയോ അല്ലെങ്കിൽ ഇഷ്ടപ്പെട്ട എന്തെങ്കിലും കറിയുടെ കൂടെ കഴിക്കാൻ നന്നായിരിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ